തിരുവനന്തപുരം: തിരുവനന്തപുരത്ത് കടലാക്രമണം രൂക്ഷം. പൊഴിയൂരിൽ ആറ് വീടുകൾ പൂർണമായും തകർന്നു. നാല് വീടുകൾ ഭാഗീകമായും തകർന്നിട്ടുണ്ട്. കടലാക്രണം രൂക്ഷമായതോടെ 37 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കടലാക്രമണത്തെ തുടർന്ന് കൊല്ലംകോട് -നീരോടി റോഡ് ഒരു കിലോമീറ്ററോളം കടലെടുത്തു. അതി രൂക്ഷമായ കടലാക്രമണമാണ് തീരുവനന്തപുരത്തെ തീരദേശ മേഖലയിൽ ഉണ്ടായത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ കനക്കുകയാണ്. ജൂൺ 15 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള -കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചിലപ്പോൾ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
















Comments