തിരുവനന്തപുരം: വീണ്ടും മത്സ്യ ബന്ധന വള്ളങ്ങൾ മറിഞ്ഞു. മുതലപ്പൊഴിയിലാണ് രണ്ട് ഫൈബർ വള്ളങ്ങൾ മറിഞ്ഞത്. ഇന്ന് പുലർച്ചെയാണ് സംഭവം. അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. അഞ്ചുതെങ്ങ് സ്വദേശികളുടെ സെന്റ് പീറ്റേഴ്സ്, യുദാസ്ലീഹ എന്നീ വള്ളങ്ങളാണ് മറിഞ്ഞത്.
രാവിലെ 3 മണിയോടെയായിരുന്നു ആദ്യ അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട ഫൈബർ വള്ളത്തിലെ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനിടയിലാണ് 5 മണിയോടെ രണ്ടാമത്തെ വള്ളവും മറിഞ്ഞത്. അതേസമയം കഴിഞ്ഞ ശനിയാഴ്ചയും അഴിമുഖത്ത് അപകടം നടന്നിരുന്നു. അപകടത്തെ തുടർന്ന് കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെന്റുമാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.
Comments