തിരുവനന്തപുരം: സംസ്ഥാനത്ത് കടലാക്രമണം രൂക്ഷമായതിനാൽ കേരളതീരത്ത് കനത്ത ജാഗ്രത നിർദ്ദേശം നൽകി കാലാവസ്ഥാ കേന്ദ്രം. കടൽ വേലിയേറ്റ സാധ്യതയുള്ളതിനാൽ കേരള ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനും കാലാവസ്ഥാ കേന്ദ്രം നിരോധനം ഏർപ്പെടുത്തി. അതേസമയം കഴിഞ്ഞ ദിവസം തിരുവനന്തപുരം പൊഴിയൂരിൽ കടലാക്രമണത്തിൽ വീടുകൾ പൂർണ്ണമായി നശിക്കുകയും 75 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്തു.
കേരള-തമിഴ്‌നാട് അതിർത്തി പ്രദേശമായ കൊല്ലംകോട് പൊഴിയൂർ മേഖലകളിലെ ആറ് വീടുകളാണ് കടലാക്രമണത്തിൽ പൂർണ്ണമായും നശിച്ചത്. പൊഴിയൂർ കൊല്ലംകോട് പിഡബ്ല്യുഡി റോഡ് പൂർണ്ണമായും കടലാക്രമണത്തിൽ തകർന്നടിഞ്ഞു.
കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്ത് സമാനമായ അവസ്ഥയാണ് തുടരുന്നത്. തഹസിൽദാർ സംഭവസ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി. വരും ദിവസങ്ങളിലും സമാനമായ രീതിയിൽ വേലിയേറ്റ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.
സമീപത്തെ സ്‌കൂൾ മാത്രമാണ് നിലവിൽ ക്യാമ്പ് ആയ പ്രവർത്തിക്കുന്നത് അത്യാഹിതം സംഭവിക്കുകയാണെങ്കിൽ മാറ്റിപ്പാർപ്പിക്കാൻ ഉള്ള സംവിധാനങ്ങൾ പോലും ജില്ലാ ദുരന്തനിവാരണ വിഭാഗം ഒരുക്കിയിട്ടില്ലെന്നും മാറി വരുന്ന സർക്കാരുകൾ മൺസൂൺ കാലത്തെ മുന്നൊരുക്കങ്ങൾ നടത്താത്തതാണ് ഇത്തരത്തിലുള്ള അപകടങ്ങൾ പതിവാകാൻ കാരണമെന്നുമാണ് പ്രാദേശികവാസികളുടെ പ്രതികരണം.
















Comments