ഒരു നീണ്ട ഇടവേളയ്‌ക്ക് ശേഷം സിനിമാ ലോകത്തെയ്‌ക്ക് തിരിച്ചു വന്ന മഞ്ജു വാര്യരെ ഇരുകൈയ്യും നീട്ടിയാണ് മലയാളികൽ സ്വീകരിച്ചത്. ശേഷം സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇത്തരത്തിൽ അടുത്തിടെ ബിഎംഡബ്ല്യുവിന്റെ 1250 ജിഎസ് എന്ന ബൈക്ക് മഞ്ജു സ്വന്തമാക്കിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പുതിയ ബൈക്ക് വാങ്ങിയ വിശേഷം പലതവണ താരം പങ്കുവെച്ചിരുന്നു. ബൈക്ക് റൈഡിനിടെ പകർത്തിയ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുമുണ്ട്. സൗബിൻ സാഹിറിനൊപ്പമുള്ള നൈറ്റ് റൈഡ് ചിത്രങ്ങളും ഇതിൽ എടുത്ത് പറയേണ്ടതാണ്. ഇപ്പോഴിതാ വീണ്ടും തന്റെ ബിഎംഡബ്ല്യു 1250 ജിഎസ് ബൈക്കിൽ ട്രിപ്പ് പോയ ചിത്രങ്ങളാണ് വീണ്ടും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം നവ്യാ നായർ.
മഞ്ജുവിന്റെ ചിത്രങ്ങൾക്ക് നവ്യ നൽകിയ കമന്റാണ് ഇപ്പോൾ വൈറൽ ആകുന്നത്. ചിത്രങ്ങൾ പങ്കുവെച്ച് ‘സമ്മതിച്ചു ചേച്ചീ.. ഇതൊക്കെ കാണുമ്പോ എന്നെയൊക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നു,” എന്നാണ് നവ്യ കുറിച്ചത്. ഇത് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. തങ്ങൾക്കൊരു പ്രചോദനമാണ് മഞ്ജുവെന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. അഡ്വഞ്ചർ വിഭാഗത്തിൽ പെടുന്ന ബിഎംഡബ്ല്യുവിന്റെ 1250 ജിഎസിന്റെ വില 28 ലക്ഷം രൂപയാണ്. . രാജ്യത്ത് ആഡംബര ബൈക്കുകളിലെ അവസാന വാക്കുകളിലൊന്നാണ് ഈ മോഡൽ. അടുത്തിടെ നടൻ അജിത്തിനൊപ്പം മഞ്ജു വാര്യർ ലെഡാക്കിൽ ബൈക്കിൽ പോയിരുന്നു. തുനിവ് എന്ന ചിത്രത്തിന്റെ ഷൂട്ടിന് വേണ്ടിയായിരുന്നു ഇത്. അന്ന് അജിത്ത് ഓടിച്ചിരുന്ന ബൈക്കിന്റെ അതേ സിരീസിൽ പെട്ട ബിഎംഡബ്ല്യു ബൈക്ക് മഞ്ജുവും സ്വന്തമാക്കുക ആയിരുന്നു.
















Comments