ട്രോളുകൾക്ക് മറുപടിയുമായി മന്ത്രി ആർ. ബിന്ദു. ‘ വേറെവർ ഐ ഗോ, ഐ ടുക്ക് മൈ ഹൗസ് ഇൻ മൈ ഹെഡ് ‘ എന്നായിരുന്നു മന്ത്രി പറഞ്ഞത്. ഇന്ത്യ ടുഡേ കോൺക്ലേവിലാണ് മന്ത്രി ഇത് പറഞ്ഞത്. ഇതിനെ പരിഹസിച്ചുകൊണ്ട് നിരവധി ട്രോളുകളാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഇതിനെതിരെയാണ് മന്ത്രി രംഗത്ത് വന്നിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് മന്ത്രി മറുപടി പറഞ്ഞത്. താൻ പറഞ്ഞത് മനസ്സിലാക്കാത്തവർ വീട്ടിൽ പോയി ചോദിക്കണം എന്നാണ് മന്ത്രി പറഞ്ഞത്.
ട്രോളുകൾ ഉണ്ടാക്കിയത് കൊളോണിയൽ ബുദ്ധി’കളായ കുറേപേരാണ്. സ്്ത്രികൾക്ക് വീടിനെ തലയ്‌ക്കകത്ത് എടുക്കേണ്ടി വരുന്നുണ്ട് എന്ന് തന്നെയാണ് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു. പറഞ്ഞത് മനസ്സിലാവാത്ത ചാരുകസേര ബുദ്ധിജീവികൾ വീട്ടിൽ പങ്കാളിയോട് ചോദിച്ചു മനസ്സിലാക്കട്ടെ എന്നും മന്ത്രി പറഞ്ഞു. ആദ്യം പറഞ്ഞ ഭാഗം മുഴുവൻ കേൾക്കൂ. പറയുന്നതെന്തും താറടിച്ചു കാട്ടാനുള്ളതായി കാണുന്നവരുടെ രാഷ്‌ട്രീയ മനോരോഗം അവഗണിക്കൂ എന്നും മന്ത്രി പോസ്റ്റിൽ കൂട്ടിച്ചേർത്തു.
ഹാസ്, ഹോം എന്ന വ്യത്യാസം മന്ത്രിയ്‌ക്കറിയില്ലെ എന്നാണ് പലരും ചോദിച്ചത്. മന്ത്രിയ്‌ക്ക് ഇംഗ്ലീഷ് അറിയില്ല എന്നത് വലിയ തെറ്റല്ല എന്നാൽ ആർ ബിന്ദു ഇംഗ്ലീഷ് വിഭാഗം തലപ്പത്തിരുന്നതാണ് എന്നതാണ് പ്രശ്‌നമെന്നുമെല്ലാമാണ് മന്ത്രിയെ ട്രോളിയിരിക്കുന്നത്.
















Comments