സിനിമാ ലോകം ഒന്നാകെ കാത്തിരുന്ന ബ്രഹ്‌മാണ്ഡ ചിത്രം ആദിപുരുഷ് നാളെ റിലീസിനെത്തുന്നു. പ്രഭാസ് ശ്രീരാമനായി എത്തുന്ന ചിത്രത്തിൽ സെയ്ഫ് അലി ഖാനാണ് രാവണ വേഷത്തിലെത്തുന്നത്. ചിത്രം ദൃശ്യവിസ്മയമൊരുക്കുമെന്നതിൽ സംശയമില്ല. റിലീസിന് മുന്നോടിയായി നിരവധി പേരാണ് ചിത്രം കാണാനായി കാത്തിരിക്കുന്നതായി സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.
രാമന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന് മഹരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവന്ദ്രേ ഫഡ്‌നാവിസ് വ്യക്തമാക്കി. ചിത്രത്തിനെയും അണിയറ പ്രവർത്തകരെയും ഭഗവാൻ ശ്രീരാമൻ അനുഗ്രഹിക്കട്ടെയെന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. ചിത്രം വിജയകൊടി പാറിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
മഹരാഷ്‌ട്ര ഉപമുഖ്യമന്ത്രിയുടെ ട്വീറ്റ്
രാജ്യത്തെ ഒന്നാംനിര തിയറ്ററുകളിലെല്ലാം ചിത്രത്തിന്റെ ടിക്കറ്റുകൾ വിറ്റുപോയി കഴിഞ്ഞതായി റിപ്പോർട്ടുണ്ട്. തിയേറ്ററുകളിൽ 2,000 രൂപ നിരക്കിൽ ടിക്കറ്റുകൾ വിൽക്കുന്നുണ്ടെങ്കിൽ പോലും ടിക്കറ്റുകൾക്കും ആവശ്യക്കാർ ഏറെയാണ്. ദില്ലിയിലെ പിവിആറിലെ വെഗാസ് ലക്‌സ്, ദ്വാരക എന്നിവിടങ്ങളിൽ 2,000 രൂപ നിരക്കിലാണ് ടിക്കറ്റുകൾ വിറ്റ് പോകുന്നത്. നോയിഡയിലെ പിവിആർ സെലക്ട് സിറ്റി വാക്ക് ഗോൾഡിലെ 1,800 രൂപയുടെ ടിക്കറ്റുകൾ ഇതിനോടകം വിറ്റുതീർന്നു എന്നാണ് വിവരം. ആദിപുരുഷിന്റെ ഹിന്ദി പതിപ്പ് ആദ്യ ദിനം തന്നെ 30 കോടിയിലധികം കളക്ഷൻ നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രമുഖ മൾട്ടിപ്ലക്‌സ് ശൃംഖലയായ INOX, PVR, Cinepolis എന്നിവിടങ്ങളിലാകും ആദ്യ ദിവസം ഹിന്ദി പതിപ്പ് റിലീസ് ചെയ്യുക. ഒരേ സമയം ഹിന്ദിയിലും തെലുങ്കിലുമാണ് ആദിപുരുഷ് ചിത്രീകരിച്ചിരിക്കുന്നത്. തമിഴ്, കന്നഡ, മലയാളം ഭാഷകളിലേക്ക് ചിത്രം മൊഴിമാറ്റം ചെയ്തിട്ടുണ്ട്.
















Comments