മുംബൈ : 500 കോടി ബജറ്റില്‍ ഒരുക്കിയ ആദിപുരുഷ് റിലീസിനു മുൻപ് തന്നെ റെക്കോർഡിലേയ്‌ക്ക് കുതിക്കുകയാണ് . പ്രഭാസും കൃതി സനോണും അഭിനയിക്കുന്ന ചിത്രത്തിന്റെ വാരാന്ത്യ ഷോകള്‍ക്കായി ഇതിനകം 4.7 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റു കഴിഞ്ഞു .ആദിപുരുഷ് ജൂണ്‍ 16ന് റിലീസ് ചെയ്യും . അതേസമയം ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് ആശംസകൾ അറിയിച്ചിരിക്കുകയാണ് നടൻ ആമിർഖാൻ .
‘ ഭൂഷൻ കുമാർ , സെയ്ഫ് അലിഖാൻ , പ്രഭാസ് ,കൃതിസനോൻ , ഓം റൗട്ട് കൂടാതെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ . ഇതിഹാസചിത്രമായ ആദിപുരുഷിന ആശംസകൾ . ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഹൃദയം കീഴടക്കട്ടെ ‘ ആമിർഖാൻ പ്രൊഡക്ഷൻസ് കുറിച്ചു .
ഈ വർഷത്തെ ബ്രഹ്മാണ്ഡ ചിത്രമായിരിക്കും ആദിപുരുഷ് എന്നാണ് വിലയിരുത്തൽ . ഇന്ത്യയിലെ ഏറ്റവും മുതൽമുടക്കേറിയ ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. നിർമാണച്ചെലവിൽ 250 കോടിയും വിഎഫ്എക്സിനു വേണ്ടിയാണ്. 120 കോടിയാണ് പ്രഭാസിന്റെ മാത്രം പ്രതിഫലം.
















Comments