മുംബൈ : മഹാരാഷ്‌ട്രയിലെ നാഗ്പൂർ ഇന്ദിരാഗാന്ധി മെഡിക്കൽ ഹോസ്പിറ്റൽ ആൻഡ് കോളേജ് കാമ്പസിൽ ബുർഖ ധരിച്ച് വനിതാ ഡോക്ടറായി കഴിഞ്ഞ യുവാവ് അറസ്റ്റിൽ .കമ്പ്യൂട്ടർ മെക്കാനിക്കായ 32 കാരൻ ജാവേദ് ആണ് പിടിയിലായത് .
കഴിഞ്ഞ 20 ദിവസമായി യുവാവ് ബുർഖ ധരിച്ച് രോഗികളെ കാണുകയായിരുന്നു. അടുത്തിടെ, സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരനാണ് അധികൃതരെ വിവരം അറിയിച്ച് ജാവേദിനെ പിടികൂടിയത് . താൻ സ്വവർഗ്ഗാനുരാഗിയാണെന്നും പുരുഷന്മാരുമായി സൗഹൃദം സ്ഥാപിക്കാൻ ആശുപത്രിയിൽ വരാറുണ്ടെന്നുമാണ് ജാവേദ് അധികൃതരോട് പറഞ്ഞത്. പുരുഷ രോഗികളെ എളുപ്പത്തിൽ കുടുക്കാൻ ബുർഖ ധരിച്ച് ഒരു വനിതാ ഡോക്ടറായി അഭിനയിക്കുക പതിവായിരുന്നു.
ബുർഖയ്‌ക്ക് മുകളിൽ വെള്ള ഏപ്രൺ ധരിച്ച് രോഗികളുടെ അടുത്ത് പോയി അവരുടെ മൊബൈൽ നമ്പറുകൾ വാങ്ങി സംസാരിക്കുമായിരുന്നു. സ്ത്രീശബ്ദമായത് കാരണം ആദ്യം ആരും സംശയിച്ചില്ല. സെക്യൂരിറ്റി ജീവനക്കാരൻ സന്തോഷി ചോദ്യം ചെയ്തപ്പോൾ ആദ്യം തന്റെ പേര് ആയിഷ സിദ്ദിഖി എന്നാണ് ജാവേദ് പറഞ്ഞത് .എന്നാൽ സെക്യൂരിറ്റി ജീവനക്കാരൻ മുഖം കാണിക്കാൻ പറഞ്ഞതോടെ ജാവേദ് ഒഴികഴിവുകൾ നിരത്തി. പുരുഷന്മാർക്ക് മുന്നിൽ ബുർഖ അഴിക്കാൻ കഴിയില്ലെന്നും ജാവേദ് പറഞ്ഞു.
ഇതോടെ സന്തോഷി അധികൃതരെ വിവരം അറിയിച്ച് പോലീസിന്റെ സഹായത്തോടെ ജാവേദിനെ പരിശോധിക്കുകയായിരുന്നു . പോലീസ് വന്നതോടെ ജാവേദ് താൻ സ്വവർഗ്ഗാനുരാഗിയാണെന്നും പുരുഷന്മാരോട് ആകൃഷ്ടനാണെന്നും പറഞ്ഞു. വിവിധ വകുപ്പുകൾ പ്രകാരമാണ് ജാവേദിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ജാവേദ് എന്തെങ്കിലും ചികിത്സ നടത്തിയിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
















Comments