തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വെട്ടിപ്പ് നടക്കുന്ന റവന്യൂ വകുപ്പിൽ അഴിമതി കുറയ്‌ക്കാൻ പുതിയ സംവിധാനവുമായി റവന്യൂ വകുപ്പ്. പൊതുജനങ്ങൾക്ക് അഴിമതിയെക്കുറിച്ച് പരാതിപ്പെടാൻ വെബ് പോർട്ടൽ സജ്ജമാക്കി. എന്നാൽ അഴിമതിക്ക് തടയിടാൻ എന്ന പേരിൽ സജ്ജീകരിച്ച പോർട്ടലിലും നിരവധി പോരായ്മകളാണ് ഉള്ളത്.
വെബ് പോർട്ടലിൽ ഓൺലൈനായി മാത്രമേ പരാതി നൽകാൻ സാധിക്കുകയുള്ളു. വെബ് പോർട്ടലിൽ പരാതി സമർപ്പിച്ച് കഴിഞ്ഞാൽ അതിനെ തുടർന്നുള്ള മറ്റ് വിവരങ്ങൾ അറിയാൻ കഴിയില്ല. കൂടാതെ അഴിമതിയെ കുറിച്ചുള്ള പരാതികൾ അറിയിക്കാൻ ആരംഭിച്ച ടോൾ ഫ്രീ നമ്പർ ആദ്യ ദിവസങ്ങളിൽ ആളുകൾ ദുരുപയോഗം ചെയ്യുന്നതായും വെന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.
ഓരോ മാസവും സംസ്ഥാനത്തെ 500 വില്ലേജ് ഓഫീസുകളിൽ വിജിലൻസ് സംഘം പരിശോധന നടത്തും. അപേക്ഷകൾ മുൻഗണനാ ക്രമത്തിൽ അല്ലാതെ തീർപ്പാക്കുന്നതും കാലതാമസം വരുത്തുന്നതും അന്വേഷണ സംഘം വിലയിരുത്തുമെന്ന് മന്ത്രി പറഞ്ഞു.
















Comments