തിരുവനന്തപുരം: വിതുരയിൽ പ്ലസ്ടു വിദ്യാർത്ഥി മരിച്ച നിലയിൽ. വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിതുര ചായം സ്വദേശി സജിനെ(17)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ വീട്ടിനു പിന്നിലെ മരത്തിൽ കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ ആയിരുന്നു കണ്ടെത്തിയത്. പനവൂർ ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ്. മരണ കാരണം വ്യക്തമല്ല. സംഭവത്തിൽ വിതുര പൊലീസ് കേസെടുത്തിട്ടുണ്ട്. ചന്ദ്രൻ, ഷീല എന്നിവരാണ് മതാപിതാക്കൾ.
















Comments