ഏറെക്കാലമായി തെന്നിന്ത്യയുടെ സൂപ്പർ നായികയായി തുടരരുകയാണ് സാമന്ത. ഐതിഹാസിക ചിത്രമായ ശാകുന്തളത്തിലാണ് അവസാനമായി നടി അഭിനയിച്ചത്. മാത്രമല്ല താരം സോഷ്യൽ മീഡിയയിലും സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം താരം സമൂഹ മാദ്ധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കിടാറുമുണ്ട്. ഇപ്പോഴിതാ ഹൃദയ സ്പർശിയായ ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് നടി. ഒപ്പം ഒരു പള്ളിയിൽ നിൽക്കുന്ന ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
മയോസൈറ്റിസ് എന്ന രോഗാവസ്ഥയുമായി പൊരുതിയ ഒരു വർഷത്തെ അനുഭവങ്ങൾ പറഞ്ഞ് ഒരു വൈകാരിക കുറിപ്പാണ് താരം ഷെയർ ചെയ്തത്. ജീവിതത്തിന്റെ അർത്ഥവും പ്രതീക്ഷകളും സ്വയം വിലയിരുത്താൻ സഹായിച്ചൊരു വർഷമാണ് കടന്നു പോയതെന്നാണ് സാമന്ത കുറിച്ചത്. പള്ളിയിൽ നിന്ന് മെഴുകുതിരി കത്തിക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
”രോഗം കണ്ടെത്തിയിട്ട് ഇന്നേയ്‌ക്ക് ഒരു വർഷമാകുന്നു. ന്യൂ നോർമലുമായി പൊരുത്തപ്പെട്ട് തുടങ്ങിയിട്ട് ഒരു വർഷം. ശരീരവുമായി യുദ്ധം ചെയ്ത നാളുകൾ. ഉപ്പില്ല മധുരമില്ല മരുന്നുകൾ ആഹാരമായി, ഉൾവലിഞ്ഞു നിൽക്കാൻ നിർബന്ധിതയായ ദിനങ്ങളെ പോലെ തിരിച്ചുവരവുകളും നിർബന്ധകളിൽ തന്നെയായി മാറി. ജീവിതത്തിന്റെ അർത്ഥവും പ്രതീക്ഷകളും സ്വയം വിലയിരുത്താനും സഹായിച്ചൊരു വർഷം. കരിയറിലെ പരാജയങ്ങളും ഈ യാത്രയെ കൂടുതൽ രസകരമാക്കി. സമ്മാനങ്ങൾക്കും അനുഗ്രഹത്തിനും വേണ്ടിയല്ല മറിച്ച് കരുത്തിനും സമാധാനത്തിനും വേണ്ടി പ്രാർത്ഥിച്ച വർഷം,” എന്നായിരുന്നു സാമന്തയുടെ കുറിപ്പ്.
















Comments