1983 ജൂൺ 25നാണ് ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യയെന്ന പേര് സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തിയത്. ആ ദിവസമാണ് ഇന്ത്യ ആദ്യ ക്രിക്കറ്റ് ലോകക്കപ്പ് സ്വന്തമാക്കിയത്. രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ ആ കിരീട നേട്ടത്തിന്റെ നാല്പതാം വാർഷികം ആഘോഷമാക്കുകയാണ് ആരാധകർ.
തിരുവനന്തപുരം ഗോൾഫ് ക്ലബിലെത്തിയ ടീം നായകനായിരുന്ന കപിൽദേവ് ലോകകപ്പിന്റെ മധുരനിറഞ്ഞ ഓർമകൾ പങ്കുവെച്ചു. ആദ്യ ക്രിക്കറ്റ് ലോകകപ്പ് വിജയത്തിന്റെ നാല്പതാം വാർഷികം ആഘോഷമാക്കാനൊരുങ്ങുകയാണ് നായകൻ കപിൽദേവും അന്നത്തെ ടീമും.
ലോകകപ്പ് കിരീട നേട്ടം ജീവിതത്തിലെ മനോഹരമായ നിമിഷമാണെന്ന് കപിൽദേവ് തിരുവനന്തപുരത്ത് പറഞ്ഞു. ലോകക്കപ്പിന്റെ നാല് പതിറ്റാണ്ട് ആഘോഷിക്കാൻ മുംബൈയിൽ ടീമംഗങ്ങൾ ഒത്തുചേരുമെന്നും കപിൽ കൂട്ടിച്ചേർത്തു. ഗോൾഫ് ഏറെ ഇഷ്ടപ്പെടുന്ന കപിൽ ദേവ് തിരുവനന്തപുരം ഗോൾഫ് ക്ലബിൽ സമയം ചെലവഴിച്ച്, ആരാധകർക്കൊപ്പം ഫോട്ടോയെടുത്താണ് മടങ്ങിയത്.
















Comments