ബാങ്കിൽ ഒരു ലോണിനായി ചെല്ലുമ്പോൾ തന്നെ കേൾക്കുന്ന ചോദ്യമാണ്, ക്രെഡിറ്റ് സ്‌കോർ ഉണ്ടല്ലോ എന്ന്. ഈ ചോദ്യം കേൾക്കാത്തവർ ചുരുക്കമായിരിക്കും.
ഉയർന്ന ക്രെഡിറ്റ് സ്‌കോറുള്ള വ്യക്തികളാണെങ്കിൽ വായ്പയെടുക്കുമ്പോൾ പല ആനുകൂല്യങ്ങളും ബാങ്കുകൾ നൽകാറുണ്ട്. വേഗത്തിൽ വായ്പ ലഭിക്കാനുള്ള സാദ്ധ്യത, കുറഞ്ഞ പലിശയിൽ വായ്പ എന്നിവ ഇക്കൂട്ടത്തിലുള്ളവയാണ്. എന്നാൽ വായ്പകാരന്റെ യോഗ്യത നിർണയിക്കുന്ന നിരവധി കാര്യങ്ങൾ വേറെയുമുണ്ട്. അതിനാൽ ഉയർന്ന ക്രെഡിറ്റ് സ്‌കോറുള്ള വ്യക്തിയാണെങ്കിലും വായ്പ നിഷേധിക്കാൻ സാദ്ധ്യതയുണ്ട്.
ഉത്തരവാദിത്തമുള്ള വായ്പക്കാരനാണെന്നും കൃത്യസമയത്ത് തിരിച്ചടച്ചിട്ടുമുണ്ടെന്ന് അറിയാനായി ഉപയോഗിക്കുന്ന ഒന്നാണ് ക്രഡിറ്റ് സ്‌കോർ. 800-ൽ കൂടുതൽ
ക്രെഡിറ്റ് സ്‌കോർ മികച്ച ക്രെഡിറ്റ് സംഖ്യയാണ്. ഇത്തരം ഉയർന്ന ക്രെഡിറ്റ് സ്‌കോറുള്ളവർക്ക് എളുപ്പത്തിൽ വായ്പകൾ ലഭിക്കും. ക്രെഡിറ്റ് സ്‌കോർ 800 എന്നത് അപേക്ഷകന് പണം കടം കൊടുക്കാൻ പറ്റുമെന്ന് കാണിക്കുന്നൊരു അംഗീകാരമായി കാണാം. അതുകൊണ്ട് തന്നെ ഇത് വായ്പയ്‌ക്കുള്ള യോഗ്യതയല്ല. തിരിച്ചടവ് ശേഷിയാണ് വായ്പ യോഗ്യത നിർണയിക്കുന്നത്.
വായ്പയ്‌ക്കോ ലോണിനോ അപേക്ഷിക്കുന്നവരിൽ ഓരോരുത്തരും പ്രതിമാസ ചെലവുകൾ പ്രത്യേകം കണക്കാക്കുന്നതാണ് ബാങ്കിനെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്. അതുകൊണ്ട് വായ്പ തിരിച്ചടവിന് ശേഷം അപേക്ഷകന് ആകെ വരുമാനത്തിന്റെ നിശ്ചിത ശതമാനം ചെലവാക്കാൻ സാധിക്കുമോ എന്നാണ് ബാങ്ക് പരിശോധിക്കുന്നത്. ഫിക്‌സഡ് ഒബ്ലിഗേഷൻ ഓഫ് ഇൻകം റേഷ്യോ എന്നാണ് ഇതിനെ വിളിക്കുന്നത്. വ്യക്തിയുടെ ആകെ വായ്പയും വരുമാനവും തമ്മിലുള്ള അനുപാതമാണിത്.
അപേക്ഷിച്ച വായ്പയുടെ പ്രതിമാസ തിരിച്ചടവ്, നിലവിലുള്ള തിരിച്ചടവ്, ക്രെഡിറ്റ് കാർഡ് ബിൽ തുടങ്ങിയ തുകകൾ അപേക്ഷകന്റെ പ്രതിമാസ ബാധ്യതകൾ ഉപയോഗിക്കും. ഈ തുക അപേക്ഷകന്റെ മൊത്തം പ്രതിമാസ വരുമാനം കൊണ്ട് ഹരിക്കുകയും 100 കൊണ്ട് ഗുണിക്കുകയും ചെയ്താണ് അനുപാതം കണക്കാക്കുന്നത്. ഈ തുക 45-50 ശതമാനത്തിനുള്ളിൽ എഫ്ഒഐആർ ലഭിക്കുന്നുണ്ടെങ്കിൽ മാത്രമാണ് വായ്പ ലഭിക്കുക.
എഫ്ഒഐആർ പരിധി കടന്നെങ്കിൽ വായ്പയ്‌ക്കായി ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കാം. ചില ബാങ്കിതര ധനകാര്യ കമ്പനികൾ ഫിക്‌സഡ് ഒബ്ലിഗേഷൻ ഓഫ് ഇൻകം റേഷ്യോ മറികടന്നും വ്യക്തികൾക്ക് വായ്പ നൽകുന്നുണ്ട്. എന്നാൽ അത്തരം വായ്പകൾക്ക് ഉയർന്ന പലിശ നിരക്ക് ബാധകമാകും.
















Comments