ലണ്ടൻ: ക്രിക്കറ്റിൽ റൺസ് നേടുന്നപ്പോലെ ആസ്തിയുടെ കാര്യത്തിലും മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെ പിന്തള്ളാൻ ആവില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സോഷ്യൽ മീഡിയയിൽ നിന്ന് ഏറ്റവും കൂടുതൽ വരുമാനമുള്ള താരങ്ങളിൽ ഒരാളാണ് കോലി. സ്റ്റോക് ഗ്രോയുടെ റിപ്പോർട്ട് പ്രകാരം 1050 കോടിയാണ് കോലിയുടെ ആസ്തി.
ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിന് 8.9കോടി രൂപയാണ് വിരാട് കോലിക്ക് ലഭിക്കുന്നത്. ഓരോ ട്വീറ്റിനും 2.5 കോടി രൂപയും താരം സ്വന്തമാക്കുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ 252 ദശലക്ഷം ഫോളോവേഴ്സുണ്ട്. ബിസിസിഐയുടെ എ+ കോൺട്രാക്റ്റ് പ്രകാരം ഏഴ് കോടിയാണ് കോലിയുടെ വർഷിക വരുമാനം. ടെസ്റ്റ് മാച്ച് ഫീയായി 15 ലക്ഷവും ഏകദിനത്തിൽ ആറ് കോടിയും ടി20യിൽ മൂന്ന് കോടിയും ലഭിക്കും. ഐപിഎല്ലിൽ നിന്ന് ലഭിക്കുന്ന 15 കോടി വേറെ. മുംബൈയിൽ 34 കോടിയുടെ വീട്. ഗുരുഗ്രാമിൽ 80 കോടിയുടെ വീടും സ്വന്തമായുണ്ട്. 31 കോടിയോളം വിലവരുന്ന കാറുകളും കോലിക്കുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ എഫ്സി ഗോവയുടെ ഉടമസ്ഥതയിലും വിരാട് കോലി പങ്കാളിയാണ്. ടെന്നിസ് ടീമും പ്രൊഫഷണൽ റെസ്ലിംഗ് ടീമിനും കോലിക്ക് നിക്ഷേപമുണ്ട്. അഞ്ചുസ്റ്റാർട്ടപ്പുകളും താരത്തിനുണ്ട്. ബ്രാൻഡ് പ്രൊമോഷനിലൂടെയും താരം കോടികൾ സാമ്പാദിക്കുന്നുണ്ട്. ആധുനിക ക്രിക്കറ്റിലെ അതികായനായ കോലി 109 ടെസ്റ്റും 274 ഏകദിനവും 115 ടി20യും ഇതുവരെ പൂർത്തിയാക്കി. 25,385 റൺസുള്ള താരത്തിന്റെ പേരിൽ 75 ശതകവുമുണ്ട്. അടുത്തുവരുന്ന വെസ്റ്റ് ഇൻഡീസിസ് പര്യടനത്തിനുള്ള തയ്യാറെടുപ്പിലാണ്് കോലി.
Comments