കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ ഒരു താരപുത്രന്റെ ചിത്രം പ്രചരിക്കുന്നുണ്ട്. നിമിഷ നേരംകൊണ്ട് തന്നെ താരത്തെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. സിനിമാ കുടുംബത്തിലെ മൂത്ത പുത്രനായ ഇന്ദ്രജിത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.
എന്നാൽ ഒറ്റ നോട്ടത്തിൽ തന്നെ ചിത്രം ഇന്ദ്രജിത്തിന്റെതാണെന്ന് ആരാധകർ കണ്ടെത്തി. ആദ്യമായി ക്യാമറയെ അഭിമുഖീകരിക്കുന്ന പ്രമുഖ നടൻ എന്ന രീതിയിലാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. തുടർന്ന് രസകരമായ കമന്റുകളും ചിത്രത്തിന് ചുവടെ എത്തി.
നടൻ സുകുമാരൻ ആരംഭിച്ച സിനിമാ നിർമ്മാണ കമ്പനിയാണ് ഇന്ദ്രരാജ്. തന്റെ മക്കളുടെ പേരുകൾ ചേർത്തായിരുന്നു പ്രൊഡക്ഷൻ കമ്പനി ആരംഭിച്ചത്. ഇന്ദ്രരാജ് പ്രൊഡക്ഷൻ കമ്പനിയുടെ പടയണി, ഇരകൾ എന്നീ ചിത്രങ്ങളും നിർമ്മിച്ചു. ഇതിൽ പടയണി എന്ന ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു ഇന്ദ്രജിത്തിന്റെ തുടക്കം.
ഊമപെണ്ണിന് ഉരിയാടാപയ്യൻ എന്ന ചിത്രത്തിലൂടെയാണ് യുവനടനായി ഇന്ദ്രജിത്ത് വെള്ളിത്തിരയിൽ എത്തിയത്. വില്ലൻ കഥാപാത്രങ്ങളാണ് ആദ്യ കാലങ്ങളിൽ ഇന്ദ്രജിത്തിനെ തേടി അധികവുമെത്തിയത്. മീശമാധവൻ, മുല്ലവള്ളിയും തേൻമാവും, വേഷം അങ്ങനെ നീളുന്നു ഇന്ദ്രജിത്തിന്റെ ആദ്യകാല ചിത്രങ്ങൾ. നായക നടനായും ആയും സ്വഭാവ നടനായും പിൽക്കാലത്ത് ഇന്ദ്രജിത്ത് തിളങ്ങി.
















Comments