സ്വന്തം കഴിവുകൊണ്ട് തന്റെതായൊരിടം കണ്ടെത്തിയ ഗായകനാണ് വിജയ് യേശുദാസ്. ഗായകൻ എന്നതിലുപരി നടനായും വിജയ് തിളങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ വിജയ് പിതാവ് യേശുദാസിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. യേശുദാസിന്റെ മകനായി ജനിച്ചതിൽ യോഗ്യനാണോ എന്നായിരുന്നു ചോദ്യം.
അദ്ദേഹത്തിന്റെ മകനായി ജനിക്കാൻ ഞാൻ യോഗ്യനാണോ എന്ന് അറിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.’ജനിക്കുന്നതിനു മുൻപ് തന്നെ ആത്മാവിന് തന്റെ മാതാപിതാക്കളെ തിരഞ്ഞെടുക്കാനാകും എന്ന് കേട്ടിട്ടുണ്ട്. ഇതിനെ കുറിച്ച് ആഴത്തിൽ പറയാൻ എനിക്കറിയില്ല. ഇത് മതപരമായിട്ടൊരു കാര്യമൊന്നുമല്ല. ചിലപ്പോൾ ആ ആത്മാവ് കടന്നു പോയ അനുഭവങ്ങളുടെ അടിസ്ഥാനത്തിലായിരിക്കാം അച്ഛനമ്മമാരെ തിരഞ്ഞെടുക്കുന്നത്. അവർക്ക് ചിലപ്പോൾ നന്നാവാൻ ഇങ്ങനത്തെ മാതാപിതാക്കൾ വേണമെന്ന് തോന്നിയിട്ടുണ്ടാകും’ വിജയ് പറഞ്ഞു.
















Comments