വാഹനാപകടത്തിൽ മരിച്ച കൊല്ലം സുധിയുടെ ഓർമകൾ പങ്കുവെച്ച് നടൻ ബിനു അടിമാലി. സുധിയെ കുറിച്ചുള്ള ഓർമ്മകൾ ഓർക്കാൻ ഇഷ്ടപ്പെടാത്തവയെന്ന് ബിനു അടിമാലി പറഞ്ഞു. ആ സംഭവത്തിന് ശേഷം താൻ ശരിക്കൊന്ന് ഉറങ്ങിയിട്ടില്ലെന്നും തന്റെ സഹോദരനെയാണ് തനിക്ക് നഷ്ടമായതെന്നും ബിനു അടിമാലി പറഞ്ഞു. ദുഃഖം മാത്രമാണ് മനസ്സിൽ. ഈ സംഭവം നടന്ന ദിവസത്തെ കാര്യങ്ങൾ എല്ലാം കണ്ടുകൊണ്ടിരുന്നത് ഞാൻ ആണ്. ‘ആശുപത്രിയിൽ എത്തും വരെയുള്ള സുധിയാണ് മനസ്സിൽ’ ബിനു അടിമാലി പറയുന്നു.
സുധിയുടെ ഫോട്ടോയിലേയ്‌ക്ക് നോക്കാൻ പോലും കഴിയുന്നില്ല. ഉറങ്ങാൻ കഴിയാതെ കിടക്കുകയാണ് ഇപ്പോൾ. രേണുവിനെയും മക്കളെയും എങ്ങനെ ആശ്വസിപ്പിക്കണം എന്ന് അറിയില്ല. സുധിയെ അടക്കിയിരിക്കുന്ന സ്ഥലത്ത് പോയി കാണണമെന്ന് ആഗ്രഹമുണ്ട്, പക്ഷേ കഴിയുന്നില്ല. കാലൊക്കെ ശരിയായ ശേഷം കാണാൻ പോകണം. അപകടത്തിൽ തലയിടിച്ചതിന് ശേഷം ഇയർ ബാലൻസിംഗിന്റെ പ്രശ്‌നമുണ്ട്, ബിനു പറഞ്ഞു.
















Comments