സിനിമ നിർമ്മാതാവിനെ വണ്ടിചെക്ക് നൽകി വഞ്ചിച്ച കേസിൽ ബോളിവുഡ് നടി അമീഷ പട്ടേൽ കോടതിയിൽ കീഴടങ്ങി.റാഞ്ചി സിവിൽ കോടതിയിൽ കീഴടങ്ങിയ നടിക്ക് സീനിയർ ഡിവിഷൻ ജഡ്ജ് ഡി.എൻ.ശുക്ല ജാമ്യം അനുവദിച്ചു.2018ൽ ജാർഖണ്ഡിൽ നിന്നുള്ള സിനിമാ നിർമ്മാതാവ് അജയ്കുമാർ സിംഗാണ് നടിക്കെതിരെ പരാതി നൽകിയത്.
ജൂൺ 21ന് കോടതിയിൽ ഹാജരാകണമെന്ന നിർദ്ദശത്തോടെയാണ് ജാമ്യം. സണ്ണി ഡിയോൾ നായകനാകുന്ന ‘ഗദർ 2’ എന്ന ചിത്രത്തിലൂടെ തിരിച്ചു വരാനൊരുങ്ങുമ്പോഴാണ് അമീഷ പട്ടേൽ കോടതിയിൽ കീഴടങ്ങി ജാമ്യം നേടിയത്.2018ൽ ജാർഖണ്ഡിൽ നിന്നുള്ള സിനിമാ നിർമാതാവ് അജയ്കുമാർ സിംഗാണ് നടിക്കെതിരെ പരാതി നൽകിയത്. ഒരു സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട് നടിക്ക് 2.50 കോടി രൂപ കൈമാറിയിരുന്നു. പിന്നീട് സിനിമ ഉപേക്ഷിച്ചതിനെ തുടർന്ന് നടി നൽകിയ ചെക്ക് മടങ്ങുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി നിരവധി തവണ സമൻസ് അയച്ചിട്ടും നടി ഹാജരായിരുന്നില്ല. തുടർന്ന് കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയിൽ ഹാജരായി ജാമ്യം നേടിയത്.
അമീഷ പട്ടേൽ റാഞ്ചിയിലെ ഹർമു ഗ്രൗണ്ടിൽ ഒരുപരിപാടിയിൽ പങ്കെടുക്കാൻ വന്നതിന് ശേഷമാണ് കേസിലേക്ക് നയിച്ച സംഭവം നടന്നത്. അജയ് കുമാർ സിംഗ് അറിയപ്പെടുന്ന ബിസിനസുകാരനാണ്. ലവ്ലി വേൾഡ് എന്റർടെയിൻമെന്റ് എന്ന കമ്പനിയും അദ്ദേഹത്തിനുണ്ട്. ഒരു ചിത്രം നിർമിക്കുന്ന കാര്യം ഇരുവരും ചർച്ച ചെയ്തിരുന്നു. തുടർന്നാണ് അജയ് കുമാർ ചിത്രം നിർമിക്കാൻ തീരുമാനിച്ചത്. എന്നാൽ ചിത്രം പൂർത്തിയായില്ല. നൽകിയ പണം തിരിച്ചുനൽകാൻ അമീഷയോട് നിർമ്മാതാവ് ആവശ്യപ്പെട്ടു. ഇവർ നൽകിയ ചെക്ക് പക്ഷേ മടങ്ങുകയായിരുന്നു. 2021 നവംബറിലും സമാനമായ ആരോപണം നടി നേരിട്ടിരുന്നു. യുടിഎഫ് ടെലിഫിലിംസിന് നൽകിയ 32.25 ലക്ഷത്തിന്റെ ചെക്കും ഇതുപോലെ മടങ്ങിയിരുന്നു.
















Comments