ലോകത്തിലേറെ പ്രചാരമുള്ള വ്യായാമ മുറ; യോഗ ജീവിതത്തെ എപ്രകാരം സ്വാധീനിക്കുന്നു ?
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ലോകത്തിലേറെ പ്രചാരമുള്ള വ്യായാമ മുറ; യോഗ ജീവിതത്തെ എപ്രകാരം സ്വാധീനിക്കുന്നു ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2023, 06:05 pm IST
FacebookTwitterWhatsAppTelegram

ശരീരവും മനസും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ആരോഗ്യകരമായ ജീവിത ശൈലി ചിട്ടപ്പെടുത്തുന്നതിനും സഹായിക്കുന്ന വ്യായാമ മുറയാണ് യോഗ. നൂറ്റാണ്ടുകൾക്ക് മുൻപ് ജീവിച്ചിരുന്ന ഋഷിവര്യന്മാരാണ് യോഗാസനങ്ങൾ ചിട്ടപ്പെടുത്തുകയും അവരുടെ ജീവിതശൈലിയുടെ ഭാഗമാക്കി മാറ്റിയതും. ഇത് അവരുടെ സാധനയ്‌ക്ക് സഹായമായിരുന്നു.

പുതുതലമുറയും യോഗയുടെ പ്രാധാന്യം മനസിലാക്കുന്നു, അവരും യോഗയെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുന്നു. പതിവായി യോഗ പരിശീലിക്കന്നതിലൂട ശാരീരിക മാനസിക ആരോഗ്യം മെച്ചപ്പെടുകയും വളരെ ആരോഗ്യകരമായ ജീവിതശൈലി ചിട്ടപ്പെടുത്താനും കഴിയും. ഇന്നത്തെ കാലത്ത് വളരെ ഏറെ പ്രചാരമാണ് യോഗയ്‌ക്കുള്ളത്. അതിൽ സിംഹഭാഗവും വഹിക്കുന്നത് കേന്ദ്ര സർക്കാരിന്റെ പങ്കാണ്. ആഗോള തലത്തിൽ പോലും പ്രധാനമന്ത്രി യോഗയ്‌ക്ക് നൽകുന്ന പദവി പ്രശംസനീയം തന്നെയാണ്.

ഏത് പ്രായത്തിലുള്ളവർക്കും യോഗ അഭ്യസിക്കാവുന്നതാണ്. വളരെ വൃത്തിയുള്ളതും വായു സഞ്ചാരവുമുള്ള ഒരിടമാണ് ആവശ്യം. ദിവസം വളരെ കുറച്ച് സമയം മാത്രമേ യോഗ അഭ്യസിക്കാനായി ആവശ്യമുള്ളൂ. ഇതുതന്നെയാണ് മറ്റ് വ്യായാമ മുറകളിൽ നിന്ന് യോഗയെ വ്യത്യസ്തമാക്കുന്നതും. കൊറോണ മഹാമാരിയ്‌ക്ക് ശേഷം ജനങ്ങൾ ആരോഗ്യകാര്യങ്ങളിൽ ഏറെ ശ്രദ്ധ ചെലുത്തുന്നുണ്ട്. ഇതിൽ പ്രധാനമായും ഭൂരിഭാഗം ആളുകളും പരിശീലിക്കുന്ന ഒന്നാണ് യോഗാസനങ്ങൾ. ചിട്ടയോടെ യോഗ പരിശീലിക്കുന്ന ഒരു വ്യക്തിയ്‌ക്ക് ശാരീരിക-മാനസിക ആരോഗ്യങ്ങൾ നിലനിർത്തി ആരോഗ്യകരമായ ജീവിതം നയിക്കാൻ കഴിയും. യോഗ ജീവിതത്തെ എപ്രകാരം സ്വാധീനിക്കുന്നുവെന്ന് നോക്കാം..

1) കൃത്യമായ ശാരീരിക വ്യായാമം-Proper Exercise

യോഗാസനങ്ങൾ തന്നെയാണ് കൃത്യമായ ശാരീരിക വ്യായമങ്ങൾ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഓരോ വ്യക്തിയ്‌ക്കും അവരവരുടെ ശാരീരികസ്ഥിതി അനുസരിച്ചാണ് ഓരോ ആസന്നങ്ങളും അഭ്യസിക്കേണ്ടത്. യോഗാദ്ധ്യപകന്റെ നേതൃത്വത്തിൽ പരിശീലിക്കുന്നതാണ് ഗുണകരം. ശാരീരിക വഴക്കം കൂട്ടാനും നടുവേദന, പേശീവേദന തുടങ്ങിയ രോഗാവസ്ഥകളെ ചെറുക്കാനും ശരീരത്തെ പ്രാപ്തമാക്കാൻ യോഗയ്‌ക്ക് അസമാന്യ കഴിവുണ്ട്. ജീവിത ശൈലി രോഗങ്ങളായ പ്രമേഹം, തൈറോയ്ഡ്, പിസിഒഡി, മൈഗ്രേയ്ൻ തുടങ്ങിയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് വളരെ പ്രയോജനപ്രദമാണ് യോഗാസനങ്ങൾ.

2) കൃത്യമായ ശ്വസനം-Proper Breathing

യോഗാസനങ്ങളെ പോലെ തന്നെ ഏറെ പ്രാധാന്യമർഹിക്കുന്നവയാണ് ശ്വസനവ്യായമങ്ങളും. കപാലഭാതി, അനുലോംവിലോം, പ്രാണായാമം തുടങ്ങിയവ വളരെ ലളിതവും ഏറെ പ്രയോജനപ്രദവുമാണ്. ശ്വാസന വ്യായാമങ്ങൾ ശ്രദ്ധയോടെയും ചിട്ടയോടെയും പരിശീലിക്കുന്ന ഒരാൾക്ക് ഉത്കണ്ഠ, ഉറക്കക്കുറവ്, മാനസിക സമ്മർദ്ദം തുടങ്ങിയ പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാവുന്നതാണ്. ആസ്മ പോലുള്ള ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും ചെയ്യാവുന്നതാണ് ഈ ശ്വാസന വ്യായമങ്ങൾ. ഈ യോഗാസനങ്ങൾ ശീലമാക്കുന്നതിലൂടെ ഊർജ്ജവും ഉന്മേഷവും ദൈനം ദിന ജീവിതത്തിലും പ്രതിഫലിക്കുന്നു.

3) കൃത്യമായ വിശ്രമം-Proper Relaxation

ആരോഗ്യകരമായ ജീവിതത്തിന് വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് വിശ്രമം. തിരക്കിട്ട ജീവിതത്തിൽ പലരും വിശ്രമിക്കാൻ മറക്കുന്നുണ്ടെന്നതാണ് വാസ്തവം. എന്നാൽ വിശ്രമം ഇല്ലാത്ത ജീവിതം രോഗാവസ്ഥയിലേക്ക് എത്തിക്കാൻ സാദ്ധ്യതയുണ്ട്. ജീവിതത്തിൽ ഉറക്കം വളരെ പ്രധാനപ്പെട്ടതാണ്. ഏഴ് മുതൽ എട്ട് മണിക്കൂർ സമയം ഒരാൾ ഉറങ്ങണം. കൃത്യമായ ഉറക്കം ലഭിക്കാത്ത ഒരാളുടെ ജീവിതത്തിൽ ശാരീരിക, മാനസിക ആരോഗ്യത്തിലും അതിന്റേതായ ഏറ്റക്കുറച്ചിലുകൾ പ്രതിഫലിക്കാറുണ്ട്. കൃത്യമായി ഉറങ്ങുന്നത്, നാഡീവ്യവസ്ഥയ്‌ക്ക് കൃത്യമായ വിശ്രമം നൽകുകയും ചെയ്യുന്നു. അതിലൂടെ ഊർജ്ജസ്വലമായി ഓരോ ദിവസത്തെയും നേരിയാൻ കഴിയുന്നു. ശവാസനം, യോഗനിദ്ര എന്നിവ പരിശീലിക്കുന്നതിലൂടെ ആരോഗ്യകരമായ ഉറക്കം ലഭിക്കുന്നു.

4) ശരിയായ ഭക്ഷണം-Proper Diet

ശരീരത്തിനാവശ്യമായ ഊർജ്ജം ലഭിക്കുന്നത് ആഹാരത്തിൽ നിന്നാണ്. എപ്പോഴും സമീകൃതമായ ഭക്ഷണം പിന്തുടരേണ്ടത് വളരെ അത്യാവശ്യമാണ്. നാരുകൾ അടങ്ങിയ ഭക്ഷണം, പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, പയറുവർഗങ്ങൾ, മാംസ്യം അടങ്ങിയ ആഹാരങ്ങൾ, നട്‌സ് തുടങ്ങിയവയൊക്കെ ആഹാരത്തിൽ ഉൾപ്പെടുത്തണം. 2.5 മുതൽ മൂന്ന് ലിറ്ററോളം വെള്ളം കുടിക്കേണ്ടതും അത്യവശ്യമാണ്. ആരോഗ്യകാരണങ്ങളാൽ ഭക്ഷണകാര്യങ്ങളിൽ നിയന്ത്രണങ്ങൾ ഉള്ളവർ, അലർജി നേരിടുന്നവർ തുടങ്ങിയവർ ന്യൂട്രീഷനിസ്റ്റിന്റെ സഹായത്തോടെ കൃത്യമായ ആഹാര രീതി ചിട്ടപ്പെടുത്തേണ്ടതാണ്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെങ്കിൽ, ആരോഗ്യവിദഗ്ധന്റെ നിർദ്ദേശപ്രകാരം മാസത്തിലൊരിക്കൽ ഉപവസിക്കാവുന്നതാണ്.

5) ശുഭചിന്തയും ധ്യാനവും- Positive Thinking And Meditation

ശാരീരിക ആരോഗ്യം പോലെ തന്നെ പ്രാധാന്യം അർഹിക്കുന്നതാണ് മാനസികാരോഗ്യവും. ശുഭാപ്തി വിശ്വാസത്തോടെ സമചിത്തതയോടെ കാര്യങ്ങളെ നേരിടുവാൻ ഒരു യോഗാഭ്യാസിയ്‌ക്ക് കഴിയുന്നു. ഇതിനായി പ്രാണായാമങ്ങൾ സഹായിക്കുന്നു. ശാസ്ത്രീയമായി ധ്യാനം പരിശീലിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു അദ്ധ്യാപകന്റെ സഹായം തേടാവുന്നതാണ്.

Tags: yoga dayYoga2023
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

Latest News

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies