അമ്പെയ്ത്ത് ലോകകപ്പിൽ സ്വർണ നേട്ടവുമായി ഇന്ത്യൻ താരം അഭിഷേക് വർമ്മ. കൊളംബിയയിലെ മെഡെലിനിൽ നടന്ന ലോകകപ്പിൽ പുരുഷ വിഭാഗത്തിൽ മിന്നും പ്രകടനം കാഴ്ച വെച്ചാണ് അഭിഷേക് സ്വർണത്തിൽ മുത്തമിട്ടത്.
മെഡൽ നേട്ടത്തോടെ സെപ്റ്റംബർ 9,10 തീയതികളിൽ മെക്‌സിക്കോയിലെ ഹെർമോസില്ലോയിൽ നടക്കുന്ന 2023 അമ്പെയ്‌ത്ത് ലോകകപ്പ് ഫൈനലിൽ ഇടം നേടുന്ന മൂന്നാമത്തെ ഇന്ത്യൻ കോമ്പൗണ്ട് അമ്പെയ്‌ത്ത് താരമായി അഭിഷേക് മാറി.
അമേരിക്കയുടെ ജെയിംസ് ലൂട്‌സിനെ 148-146 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് മെഡൽ പട്ടികയിൽ രണ്ടാം സ്വർണം സ്വന്തമാക്കിയത്. ലോക ഒന്നാം നമ്പർ താരവും ടോപ് സീഡുമായ മൈക്ക് ഷ്‌ലോസറെയും അഭിഷേക് തോൽപ്പിച്ചിരുന്നു. റികർവ് മിക്സഡ് ടീം വെങ്കലത്തിനായി മത്സരിക്കുന്നതിനാൽ ഇന്ത്യൻ സംഘത്തിന് നേട്ടം ഇനിയും ഉയർത്താനുള്ള അവസരമുണ്ട്.
















Comments