ബോക്‌സോഫീസിൽ കുതിച്ച് പ്രഭാസിന്റെ ആദിപുരുഷ്. മൂന്ന് ദിവസം കൊണ്ട് ചിത്രം 300 കോടി ക്ലബ്ബിൽ ഇടം നേടി. ആദ്യ വാരാന്ത്യത്തിൽ ചിത്രം 340 കോടി പിന്നിടുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. സിനിമയുടെ നിർമ്മാതാക്കളായ യുവി ക്രിയേഷൻസ് ആണ് കണക്കുകൾ പുറത്തുവിട്ടത്.
രാജ്യത്തെ ഏറ്റവും മുതൽ മുടക്കേറിയ ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. നിർമ്മാണ ചെലവിൽ 250 കോടിയും വിഎഫ്എക്‌സിന് വേണ്ടിയാണ്. സിനിമയുടെ ആകം ബജറ്റ് 700 കോടി രൂപയാണ്. രണ്ട് ദിവസം കൊണ്ട് ചിത്രം ഹിന്ദി ബോക്‌സോഫീസിൽ 37 കോടി നേടിയതായും തെലുങ്ക് ഭാഷയിൽ മാത്രം രണ്ടാം ദിനം 26 കോടിയാണ് നേടിയത്.
ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്ന ആദിപുരുഷ് വെള്ളിയാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. രാമായണം പ്രമേയമാക്കുന്ന ചിത്രത്തിൽ രാമനായി പ്രഭാസ് എത്തുമ്പോൾ രാവണനായി വേഷമിട്ടത് സെയ്ഫ് അലി ഖാനാണ്. കൃതി സനോൺ, സെയ്ഫ് അലി ഖാൻ, സണ്ണി സിംഗ്, ദേവ്ദത്ത് നാഗേ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രം ടി-സീരിസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
















Comments