ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച മണിഹീസ്റ്റ് സീരീസിന് ഒരു സ്പിൻ-ഓഫ് സീക്വൽ ഇറങ്ങുന്നു. സീരീസിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായ ബെര്‍ലിനെ ആസ്പദമാക്കിയാണ് പുതിയ സീരീസിറങ്ങുന്നത്. മണി ഹീസ്റ്റ് ബര്‍ലിന്‍ എന്നാണ് സീരിസിന്‍റെ പേര്. നെറ്റ്ഫ്ലിക്സിലാണ് ടീസര്‍ പുറത്തിറക്കിയത്.
മണി ഹീസ്റ്റ് സീസണ്‍ 5 പുറത്തിറങ്ങി ഏകദേശം ഒന്നര വര്‍ഷം കഴിയുമ്പോഴാണ് ബെര്‍ലിന്‍ ടീസര്‍ പ്രേക്ഷകരിലേക്കെത്തുന്നത്. 2023 ഡിസംബറില്‍ സീരീസ് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യും. മണി ഹീസ്റ്റില്‍ ആന്ദ്രേ ഫൊണലോസാ എന്നാണ് ബെര്‍ലിന്റെ യഥാര്‍ഥ പേര്.
മുഖ്യകഥാപാത്രമായ പ്രൊഫസര്‍ സെര്‍ജിയോയുടെ സഹോദരനും കൊള്ളസംഘത്തിലെ രണ്ടാമത്തെ കമാന്‍ഡറുമാണ് ബെര്‍ലിന്‍.
സ്പെയിൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കൊള്ള എന്ന് വിശേഷിപ്പിക്കപ്പെടുന്ന മണി ഹീസ്റ്റ് സീരിസിലെ കഥ നടക്കുന്നതിന് മുൻപുള്ള ബെര്‍ലിന്‍റെ ഭൂതകാലമാണ് പുതിയ സീരീസ്.
ശരീരത്തിലെ കോശങ്ങളെയും അവയവങ്ങളെയും ബാധിക്കുന്ന അപൂര്‍വരോഗത്തിന്റെ പിടിയിലും റോയല്‍ മിന്റിലെ കൊള്ളയ്‌ക്ക് ബെര്‍ലിന്‍ നേതൃത്വം നല്‍കുന്നതാണ് മണി ഹീസ്റ്റില്‍ പറയുന്നത്. തന്റെ കൂട്ടാളികൾക്കുവേണ്ടി സ്വയം മരണപ്പെടുകയാണ് ആദ്യകഥയിൽ ബെർലിൻ. പിന്നീടുള്ള സീസണുകളിൽ ബെർലിന്റെ ഫ്ലാഷ് ബാക്കിനെ കുറിച്ചാണ് പറയുന്നത്.
മണി ഹീസ്റ്റ് ബര്‍ലിന്‍ എന്ന പുതിയ സീരീസിൽ അദ്ദേഹത്തിന്‍റെ സുവർണ്ണ കാലഘട്ടത്തിലൂടെയുള്ള ഒരു യാത്രയാണ്. പ്രണയ ഭ്രാന്തനായ ബെർലിൻ തന്റെ പ്രണയത്തിന് വേണ്ടി യൂറോപ്പിൽ നടത്തുന്ന ഒരു കൊള്ളയെകുറിച്ചാണ് പുതിയ സീരീസിന്റെ പ്രമേയം. ബെർലിനോപ്പം മണിഹീസ്റ്റിലെ മറ്റ് കഥാപാത്രങ്ങളും സീരീസിൽ അണിനിരക്കാൻ സാധ്യതയുണ്ട്. പെഡ്രോ അലോണ്‍സോയാണ് ബെര്‍ലിനായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
















Comments