സ്റ്റെഫി സേവ്യർ ചിത്രം ‘മധുര മനോഹര മോഹ’ത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ബികെ ഹരിനാരായണന്റെ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബ് സംഗീതം നൽകിയ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. മധു ബാലകൃഷ്ണനും ചിത്രയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.
രജിഷ വിജയന്റെയും സൈജു കുറുപ്പിന്റെയും വിന്റേജ് മോഡലിൽ വസ്ത്രം ധരിച്ചുള്ള നൃത്തച്ചുവടുകളും പ്രണയരംഗങ്ങളും ഗാനത്തിലുണ്ട്. കോമഡിയ്‌ക്ക് പ്രാധാന്യമുള്ള ചിത്രത്തിൽ രജിഷ വിജയൻ, സൈജു കുറുപ്പ്, ഷറഫുദ്ധീൻ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. തികച്ചും ഫാമിലി എന്റർടെയിൻമെന്റ് ചിത്രമാണ് സ്റ്റെഫിയും സംഘവും ഒരുക്കിയിരിക്കുന്നത്. ഹൃദയം, മൈക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം ഹിഷാം അബ്ദുൾവഹാബ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണിത്.
നവാഗതനായ ജിബിൻ ഗോപാലാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്. വിജയരാഘവൻ, ബിന്ദു പണിക്കർ, അൽത്താഫ് സലിം, ബിജു സോപാനം, ആർഷ ബൈജു, സുനിൽ സുഖദ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
















Comments