കർണാടക പാലായ നന്ദിനി കേരളത്തിൽ വിൽക്കുന്നത് മിൽമ പാലിനേക്കാൾ ഏഴ് രൂപ കുറച്ചാണ്. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണി ഇതിൽ അസ്വസ്ഥത പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നു. നന്ദിനിയേയും മിൽമയേയും താരതമ്യം ചെയ്ത് സന്തോഷ് പണ്ഡിറ്റ് എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. നന്ദിന് നല്ല പാലാണൈന്നും, മിൽമയ്‌ക്ക് ഇത് പാരയാണെന്നുമാണ് ഫേസ് ബുക്കിൽ കുറിച്ചിരിക്കുന്നത്. കർണാടക കോ- ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന്റെ പാലും പാൽ ഉത്പന്നങ്ങളുമാണ് നന്ദിനിയെന്ന പേരിൽ വിൽക്കുന്നത്.
സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്
കർണാടകയിലെ പ്രധാന പാൽ ബ്രാൻഡായ ‘നന്ദിനി’ കേരള വിപണിയിൽ എത്തുന്നതോടെ കേരളത്തിലെ ‘മിൽമാ’ പാൽ വൻ പ്രതിസന്ധിയില് ആകുമോ എന്ന് പലർക്കും ആശങ്കയുണ്ട്…
കാരണം കർണാടക യുടെ ‘നന്ദിനി’ പാൽ കേരളത്തെ അപേക്ഷിച്ച് 7 രൂപയോളം കുറവുണ്ട്.. പൊതുവിൽ ‘നന്ദിനി’ പാൽ ഉപയോഗിക്കുന്നവർ നല്ല ക്വാളിറ്റി ഉണ്ടു എന്നൊക്കെ പറയുകയും ചെയ്യുന്നു.. സത്യം എന്തായാലും ‘മിൽമാ’ പാലിന് ‘നന്ദിനി’ പാൽ ഒരു പാരയാണ്…(ഇനി കുറച്ചു കഴിഞ്ഞാൽ കേരളത്തിൽ ‘അമുൽ’ കൂടി വന്നാൽ മൊത്തം പ്രശ്‌നം ആയേക്കാം)
നമ്പർ വൺ കേരളത്തിന് അന്യ സംസ്ഥാന ഉല്പന്നങ്ങൾ ഒന്നും ഇവിടെ വേണ്ട എന്ന് തീരുമാനിക്കുക എളുപ്പമല്ല.. കാരണം പച്ചക്കറി, അരി, പഴ വർഗ്ഗങ്ങൾ, മാസം etc അടക്കം 90 ശതമാനവും മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിൽ ആണ് നമ്മൾ..
ഏഴു രൂപ കുറവുണ്ടല്ലോ നന്ദിനി പാൽ എന്നു കരുതി മലയാളികൾ ‘നന്ദിനി’ വാങ്ങുവാൻ തുടങ്ങിയാൽ , മിൽമ പാലും വില കുറക്കേണ്ട ഗതികേടിൽ എത്തും.. ഇത് ചിലർക്ക് വിഷമം ആകും…
എന്തായാലും കേരളത്തിലേക്ക് ‘നന്ദിനി’ ക്കു സ്വാഗതം..
(വാൽ കഷ്ണം… കേരളത്തിൽ പെട്രോളും ഡീസലും കർണാടക സംസ്ഥാനത്തേക്കാൾ വില കൂടുതൽ ആണല്ലോ.. ഇപ്പൊൾ തന്നെ കേരളത്തിലെ അതിർത്തി ജില്ലക്കാർ കർണാടക, തമിൾ നാട്, കേന്ദ്ര ഭരണ പ്രദേശമായ മാഹിയിൽ നിന്നൊക്കെ ഫുൾ ടാങ്ക് അടിക്കുന്നു.. ഇത് കാരണം കേരളത്തിന് ഡീസൽ, പെട്രോൾ നികുതി ഖജനാവിലേക്ക് കുറവ് വന്നു എന്ന് വാർത്ത കണ്ട്.. വിഷയം serious ആകുന്നു..)
Comments