90ാം മിനിട്ടിൽ നായകനായി വീണ്ടും ക്രിസ്റ്റിയാനോ റോണാൾഡോ അവതരിച്ചപ്പോൾ ഇന്ന് നടന്ന യൂറോകപ്പ് യോഗ്യത മത്സരത്തിൽ പോർച്ചുഗൽ ജയിച്ചുകയറി. ഇന്ന് ഐസ്ലൻഡിനെ നേരിട്ട പോർച്ചുഗൽ 1-0-ന്റെ വിജയമാണ് നേടിയത്. പോർച്ചുഗലിനായുള്ള അദ്ദേഹത്തിന്റെ ഇരുന്നൂറാം മത്സരമായിരുന്നു ഇന്ന് പുലർച്ചെ നടന്നത്.
അന്താരാഷ്‌ട്ര തലത്തിൽ ഇരുന്നൂറ് മത്സരങ്ങൾ കളിക്കുന്ന ആദ്യ പുരുഷ ഫുട്‌ബോൾ താരമായി റൊണാൾഡോ ഇതോടെ മാറുകയും ചെയ്തു. ഇതിനുള്ള ഗിന്നസ് ലോക റെക്കോർഡും അദ്ദേഹത്തിന് അധികൃതർ കൈമാറി.അന്താരാഷ്‌ട്ര കരിയറിലെ 123ാം ഗോളായിരുന്നു 38കാരനായ റോണാള്‍ഡോ നേടിയത്.
ഇന്ന് നടന്ന മത്സരത്തിൽ ഗോൾ കണ്ടെത്താൻ ഇരുടീമുകളും ഏറെ പ്രയാസപ്പെടുന്നതാണ് കണ്ടത്. മത്സരത്തിന്റെ 80ആം മിനുട്ടിൽ വില്യംസൺ ചുവപ്പ് കാർഡ് കണ്ടത് ഐസ്ലൻഡിന് തിരിച്ചടിയായി.90ആം മിനുട്ടിൽ ഒരു ക്രോസിൽ നിന്ന് ഇനാസിയോ ഹെഡ് ചെയ്ത് നൽകിയ പന്ത് റൊണാൾഡോ വലയിലെത്തിക്കുകയായിരുന്നു. വാർ പരിശോധനക്ക് ശേഷമാണ് ആ ഗോൾ അനുവദിക്കപ്പെട്ടത്.
Comments