ചെന്നൈ: ഏറ്റവും സമാധാനമുള്ള സംസ്ഥാനമാണ് കേരളമെന്ന് ജോൺ ബ്രിട്ടാസ് എംപിയുടെ വാദങ്ങളെ പൊളിച്ചടുക്കി തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ. പോപ്പുലർ ഫ്രണ്ടിന്റെ കേരളത്തിലെ പ്രവർത്തനവും നിരോധനവും ഓർമ്മിപ്പിച്ച് കൊണ്ടാണ് അണ്ണാമലൈ ജോൺ ബ്രിട്ടാസിന്റെ വാക്കുകളെ നിലം പരിശാക്കിയത്.
കേരളം ഏറ്റവും സമാധാനം നിറഞ്ഞ സംസ്ഥാനമെന്ന് വാദിക്കുന്നത് 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണെന്ന് അണ്ണാമലൈ പറഞ്ഞു. കേരളത്തിലാണ് പോപ്പുലർ ഫ്രണ്ട് ഏറ്റവും സ്വതന്ത്രമായി പ്രവർത്തിച്ചത് എന്ന കാര്യം ഓർമ്മവേണം, അണ്ണാമലൈ സൂചിപ്പിച്ചു. ദേശീയ മാദ്ധ്യമം സംഘടിപ്പിച്ച കോൺക്ലേവിലായിരുന്നു ഇരുവരും തമ്മിലുള്ള വാഗ്വാദം നടന്നത്.
കണ്ണൂരിലെ ജയകൃഷ്ണൻ മാസ്റ്ററിന്റെ കൊലപാതകവും അണ്ണാമലൈ വേദിയിൽ പരാമർശിച്ചു. ഇതുപൊലെ 100 കണക്കിന് ബിജെപി പ്രവർത്തകരാണ് അതിക്രൂരമായി കേരളത്തിൽ കൊല ചെയ്യപ്പെട്ടത്. ഇക്കാര്യങ്ങൾ മാത്രം പരിഗണിച്ചാൽ തന്നെ കേരളം ഏറ്റവും സമാധാനം നിറഞ്ഞ സംസ്ഥാനമെന്ന് പറയുന്നത് 21ാം നുറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണെന്ന് താൻ പറയുന്നതെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.
















Comments