പാട്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാമി വിവേകാനന്ദനെ പോലെയാണെന്ന് കേന്ദ്ര റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ത്യയുടെ സംസ്‌കാരം ലോകമെമ്പാടും എത്തിക്കുന്ന പ്രധാനമന്ത്രി സ്വാമി വിവേകാനന്ദനെ പോലെയാണ്. യോഗ ഇന്ന് അന്താരാഷ്‌ട്ര തലത്തിൽ ആഘോഷിക്കുന്നതിനെ വിവേകാനന്ദ സ്വാമികൾ ചിക്കാഗോയിൽ നടത്തിയ പ്രസംഗത്തോടാണ് അദ്ദേഹം ഉപമിച്ചത്. ഒമ്പതാമത് അന്താരാഷ്‌ട്ര യോഗ ദിനത്തിൽ ഒഡിഷയിലെ ബാലസോറിൽ നടന്ന യോഗാദിനാചരണങ്ങളിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം ഇത് പറഞ്ഞു.
ബാലസോറിൽ ഇന്ന് നിരവധി ആളുകൾ അന്താരാഷ്‌ട്ര യോഗാ ദിനാചരണത്തിൽ പങ്കെടുത്തു. ആഘോഷങ്ങളിൽ പങ്കെടുത്ത ബാലസോറിലെ ജനങ്ങൾക്ക് കേന്ദ്രമന്ത്രി നന്ദി പറഞ്ഞു. ഗുരുഗ്രാമിലെ തൗ ദേവിലാൽ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ പങ്കെടുത്തു.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ഹരിദ്വാറിലും ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ആയുഷ് മന്ത്രി സർബാനന്ദ് സോനോവാൾ എന്നിവർ ജബൽപൂരിലെ ഗാരിസൺ ഗ്രൗണ്ടിലും കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ഹിമാചൽ പ്രദേശിലുമാണ് പങ്കെടുത്തത്. ഐക്യരാഷ്‌ട്ര സഭാ ആസ്ഥാനത്ത് യുഎൻ നേതൃത്വത്തിനും അന്താരാഷ്‌ട്ര സമൂഹത്തിലെ അംഗങ്ങൾക്കുമൊപ്പം പ്രധാനമന്ത്രി മോദി അന്താരാഷ്‌ട്ര യോഗ ദിനം ആഘോഷിച്ചു.
Comments