മലയാളികളുടെ എക്കാലത്തെയും പ്രിയതാരമാണ് ഭാവന. ‘നമ്മൾ’ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചത് മുതൽ മലയാളികളുടെ മനസ്സിൽ ഇടംപിടിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. തെന്നിന്ത്യൻ സിനിമ ലോകത്ത് തിളങ്ങി നിൽക്കുന്ന ഭാവനയ്‌ക്ക് ആരാധകർ ഏറെയാണ്.

താരത്തിന്റെ പുത്തൻ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്‌ക്കാറുണ്ട്. ഇപ്പോഴിതാ മഞ്ഞ സൽവാറിൽ മിന്നി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്.

കിടിലൻ ലുക്കിലെത്തി ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റുകയാണ് നടി. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. മഞ്ഞയിൽ പൂക്കൾ പ്രിന്റുകളുള്ള സൽവാറാണ് താരത്തെ മനോഹരമാക്കുന്നത്. ഛായഗ്രാഹകനായ ഉല്ലാസ് പി മുരളിയാണ് നടിയുടെ ചിത്രങ്ങൾ പകർത്തിയത്.

മലയാളത്തിൽ അഭിനയത്തിന് തുടക്കം കുറിച്ച ഭാവന തമിഴിലും തെലുങ്കിലും കന്നഡയിലും സജീവമാണ്. മറ്റ് ഭാഷകളിൽ നിരവധി സിനിമയിലാണ് താരം അഭിനയിച്ചിരിക്കുന്നത്. വേറിട്ട അനവധി കഥാപാത്രങ്ങൾ താരം മലയാള സിനിമയിൽ ചെയ്തിട്ടുണ്ട്.

















Comments