കോട്ടയം: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനെത്തുന്ന ഭക്തർക്ക് ആശ്വാസമായി സേവാഭാരതിയുടെ അന്നദാനം. പതിനായിരകണക്കിന് ഭക്തജനങ്ങളാണ് ദിവസേന സംതൃപ്തിയോടെ മടങ്ങുന്നത്. വൈശാഖോത്സവ നാളുകളിൽ 15 വർഷമായി സേവാഭാരതി അന്നദാനം നടത്തിവരുന്നുണ്ട്.
നാല് കേന്ദ്രങ്ങളിലായാണ് അന്നദാനം നടക്കുന്നത്. കൊട്ടിയൂർ ഇക്കരക്ഷേത്ര പരിസരം, കണ്ണവം പതിനേഴാം മൈൽ, കൂത്തുപറമ്പ് തൊക്കിലങ്ങാടി, കുന്നോത്ത് പറമ്പ് എന്നിവിടങ്ങളിലാണ് അന്നദാനം നടക്കുന്നത്. ഓരോ ഭക്തരും കൊട്ടിയൂരപ്പന്റെ ദർശനവും അന്നദാനവും കഴിഞ്ഞ് സംതൃപ്തിയോടെ മടങ്ങുന്ന കാഴ്ചയാണ് കൊട്ടിയൂർ ക്ഷേത്ര പരിസരത്ത് നിന്ന് കാണാൻ സാധിക്കുക. ജാതിമത ഭേതമന്യേ എല്ലാ വിഭാഗം ആളുകളും സേവാഭാരതിയുടെ അന്നദാനത്തിൽ പങ്കാളികളാകാറുണ്ട്.
സേവാഭാരതിയുടെ അന്നദാനം നടക്കുന്ന നാല് കേന്ദ്രങ്ങളിലായി 200-ൽ അധികം പ്രവർത്തകരാണ് രാത്രിയും പകലും ഇല്ലാതെ സേവനമനുഷ്ഠിക്കുന്നത്. ദേവസ്വത്തിന്റെ ആവശ്യപ്രകാരം തിരക്ക് കൂടുതലുള്ള ദിവസങ്ങളിൽ ക്ഷേത്രത്തിനകത്ത് ഭക്തജനങ്ങളെ നിയന്ത്രിക്കാനും സേവാഭാരതിയുടെ പ്രവർത്തകർ സജീവമാണ്.
Comments