ടൈറ്റാനിക് പര്യവേഷണങ്ങൾ; ചരിത്രത്തിന്റെ ഏടുകൾ തേടിയുള്ള ആദ്യ യാത്ര 1980-ൽ; അവശിഷ്ടങ്ങൾ കണ്ടെത്തിയത് വർഷങ്ങൾക്ക് ശേഷം, 2001-ലെ അമേരിക്കൻ കമിതാക്കളുടെ വിവാഹം, റോസ്-ജാക്ക് പുനരാവിഷ്‌കരണം...
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ടൈറ്റാനിക് പര്യവേഷണങ്ങൾ; ചരിത്രത്തിന്റെ ഏടുകൾ തേടിയുള്ള ആദ്യ യാത്ര 1980-ൽ; അവശിഷ്ടങ്ങൾ കണ്ടെത്തിയത് വർഷങ്ങൾക്ക് ശേഷം, 2001-ലെ അമേരിക്കൻ കമിതാക്കളുടെ വിവാഹം, റോസ്-ജാക്ക് പുനരാവിഷ്‌കരണം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2023, 11:36 am IST
FacebookTwitterWhatsAppTelegram

ചരിത്രത്തിന്റെ വേരുകൾ തേടിയുള്ള യാത്ര ഇത് ആദ്യമല്ല. ഇതിന് മുൻപും ടൈറ്റാനിക് അവശിഷ്ടങ്ങൾ കാണാനുള്ള സമുദ്രയാത്രകൾ നടന്നിട്ടുണ്ട്. 1980-ൽ തുടങ്ങിയ ടൈറ്റാനിക് പര്യവേഷണങ്ങൾ ഇന്നും തുടരുന്നു.

1980 ജൂലൈ 17-ൽ അമേരിക്കയിലെ എണ്ണ വ്യവസായി ജാക് ഗ്രിം, കൊളംബിയ സർവകലാശാലയിലെ ഡോ.വില്യം ബിഎഫ് റിയാൻ, കാലിഫോർണിയയിലെ സ്‌ക്രിപ്‌സ് ഇൻസ്റ്റിറ്റിയൂഷൻ ഓഫ് ഓഷനോഗ്രാഫിയിലെ ഫ്രെഡ് സപ്ീഡ് എന്നിവരാണ് ടൈറ്റാനിക്കിന്റെ സ്ഥാനം കണ്ടെത്തുന്നതിനായി ആദ്യമായി സോണാർ സർവേ നടത്തിയത്. ഇതായിരുന്നു ശ്രദ്ധേയമായ ആദ്യ സർവേ. സർവേ പാതി വഴിയിൽ പരാജയപ്പെട്ടെങ്കിലും അന്ന് ടൈറ്റാനിക് കിടക്കാൻ സാദ്ധ്യതയുള്ള പതിനാല് സ്ഥലങ്ങൾ സംഘം അടയാളപ്പെടുത്തിയിരുന്നു. 1981-ജൂണിൽ ദൗത്യത്തിൽ നിന്നും പിന്മാറാതെ ഇതേ സംഘം ഗൈറെ എന്ന പേടകത്തിൽ രണ്ടാം പര്യവേഷണത്തിന് ഒരുങ്ങി. പ്രൊപ്പല്ലർ പോലെയുള്ള ഒരു വസ്തു പര്യവേഷണത്തിൽ കണ്ടെത്തി. ടൈറ്റാനിക് കണ്ടെത്തിയതായി പ്രഖ്യാപിച്ചെങ്കിലും ശാസ്ത്രജ്ഞർ അത് അംഗീകരിച്ചിരുന്നില്ല.

1983 ജൂലൈയിലാണ് ഗ്രിമ്മിന്റെ മൂന്നാം പര്യവേഷണം നടക്കുന്നത്. ഇതിൽ റിയാനും ഒപ്പമുണ്ടായിരുന്നെങ്കിലും മോശം കാലാവസ്ഥാ പ്രതികൂലമായി ബാധിച്ചതിനെ തുടർന്ന് പര്യവേക്ഷണം പാതി വഴിയിൽ അവസാനിപ്പിക്കുകയായിരുന്നു. 1985-ലാണ് ഫ്രഞ്ച് അമേരിക്കൻ സംഘം ടൈറ്റാനിക് ആദ്യമായി കണ്ടെത്തുന്നത്. ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷൻ സയൻസിലെ ഴാങ് ലൂയി മിഷേലും അമേരിക്കയിലെ മസാച്ചുസെറ്റ്‌സിലെ വുഡ്‌സ്‌ഹോൾ ഓഷനോഗ്രാഫിക് ഇൻസ്റ്റ്റ്റിയൂട്ടിലെ റോബോർട്ട് ബല്ലാർഡുമാണ് പര്യവേഷണം നടത്തിയത്. സോണാർ ഉപകരണവും ക്യാമറകളും ഘടിപ്പിച്ച ആർഗോ എന്ന റിമോട്ട് നിയന്ത്രിത ആഴക്കടൽ പേടകവും അതുമായി ബന്ധിപ്പിക്കുന്ന ജേസൺ എന്ന റോബോട്ടുമായിരുന്നു അന്ന് പര്യവേഷണത്തിനുണ്ടായിരുന്നത്. നോർ എന്ന സഞ്ചരിക്കുന്ന ഗവേഷണ കപ്പലുമായി റോബോട്ടിനെ ബന്ധിപ്പിച്ചു. ടൈറ്റാനിക് ഉണ്ടെന്ന് കരുതുന്ന സമുദ്രഭാഗത്ത് നോർ കപ്പൽ റോബോട്ടുമായി തലങ്ങും വിലങ്ങും അന്ന് സഞ്ചരിച്ചു. 1985 സെപ്റ്റംബർ 1 ഞായറാവ്ച പുലർച്ചെ 12.48-ന് ടൈറ്റാനിക്കിന്റെ ആദ്യ അവശിഷ്ടം നോറിലെ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടു. അടുത്ത ദിവസം ആർഗോ ക്യാമറകൾ ടൈറ്റാനിക്കിന്റെ പ്രധാന ഭാഗത്തിന്റെ ആദ്യ ചിത്രങ്ങളും അയച്ചിരുന്നു.

1986-1998 കാലഘട്ടത്തിൽ കൂടുതൽ കണ്ടെത്തലുകൾ നടത്തി. 1986-ലെ പര്യവേഷണത്തിൽ റിമോട്ട് നിയന്ത്രിത പേടകം ഉപയോഗിച്ച് ടൈറ്റാനിക്കിന്റെ ഉൾഭാഗങ്ങൾ കണ്ടു. 1991-ൽ നടന്ന റഷ്യൻ-കനേഡിയൻ അമേരിക്കൻ ദൗത്യം വലിയൊരു വിജയമായിരുന്നു. 130 ശാസ്ത്രജ്ഞന്മാരും എൻഞ്ചിനിയർമാരുമാണ് അന്ന് സംഘത്തിൽ ഉണ്ടായിരുന്നത്. 17 തവണ ഡൈവ് ചെയ്ത സംഘം 140 മണിക്കൂറാണ് കടലിന്റെ അടിത്തട്ടിൽ കിടന്നത്. 40,000 അടി ഫിലിം ഷൂട്ടും അന്ന് ചെയ്തിരുന്നത്. 1983-ൽ ഫ്രഞ്ച് ദൗത്യം വിജയകരമായി പൂർത്തീകരിച്ചു. 15 ഡൈവിംഗ് ആയിരുന്നു അന്ന് നടന്നിരുന്നത്. എൻജിൻ ഭാഗം ഉൾപ്പെടെ 800 അവശിഷ്ടങ്ങൾ വീണ്ടെടുത്തു. 1993,94,96,98, 2000 കാലഘട്ടത്തിൽ 4,000-ഓളം അവശിഷ്ടങ്ങളായിരുന്നു വീണ്ടെടുത്തത്. 2000-ന് ശേഷവും നിരവധി പര്യവേഷണങ്ങൾ നടന്നിരുന്നു. 2023 മെയിലാണ് ആദ്യമായി ടൈറ്റാനിക് അവശിഷ്ടങ്ങൾ ഡിജിറ്റൽ സ്‌കാൻ ചെയ്യുന്നത്.

2001-ൽ അമേരിക്കൻ കമിതാക്കളായ ഡേവിഡ് ലിബോവിറ്റ്‌സും കിംബർലി മില്ലറും ഒരു മുങ്ങൽ പേടകത്തിൽ ടൈറ്റാനിക്കിന്റെ ബോയിൽ ലാൻഡ് ചെയ്ത് അവിടെ വെച്ച് വിവാഹിതരായി എന്ന വാർത്ത അമ്പരപ്പോടെയായിരുന്നു ലോക ജനത കേട്ടത്. ടൈറ്റാനിക് സിനിമയിൽ റോസും ജാക്കും കൈവിടർത്തി നിൽക്കുന്ന ദൃശ്യത്തിന്റെ പുനരാവിഷ്‌കാരമായിരുന്നു അത്. 1995-ൽ സംവിധായകൻ ജയിംസ് കാമറോൺ ടൈറ്റാനിക് സിനിമയുടെ തയ്യാറെടുപ്പുകൾക്കായി പന്ത്രണ്ട് തവണ അറ്റ്‌ലാന്റിക്കിന്റെ അടിത്തട്ടിലേക്ക് പോയിരുന്നു. 2001-ൽ വാൾട്ട് ഡിസ്‌നിയുടെ ഗോസ്റ്റസ് ഓഫ് ദ അബിസ് എന്ന ത്രീഡി സിനിമയുടെയും 2005-ൽ ലാസ്റ്റ് മിസ്റ്ററീസ് ഓഫ് ടൈറ്റാനിക്കിന്റെയും ചിത്രീകരണത്തിന കാമറോൺ ടൈറ്റാനിക് തേടി എത്തിയിരുന്നു.

Tags: titanic
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies