തിരുവനന്തപുരം: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് പ്രമുഖ മലയാളി യൂട്യൂബർമാരുടെ വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. നടിയും അവതാരകയുമായ പേർളി മാണി, സെബിൻ, സജു മുഹമ്മദ് അടക്കമുള്ള പത്തോളം യൂട്യൂബർമാരുടെ വീടുകളിലാണ് ആദായനികുതി വകുപ്പ് അന്വേഷണം നടത്തുന്നത്.
കേരളത്തിലെ പല യൂട്യൂബർമാരുടെയും വാർഷിക വരുമാനം രണ്ട് കോടി വരെയാണ്. 35 ലക്ഷത്തിലധികം വരും പലരുടെയും സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം. അത് കൊണ്ട് തന്നെ വലിയ വരുമാനവും ഇവർക്ക് ലഭിക്കുന്നുണ്ട്. എന്നാൽ ഇവർ വരുമാനം അനുസരിച്ച് നികുതി നൽകുന്നുണ്ടോയെന്ന സംശയം ആദായനികുതി വകുപ്പിനുണ്ട്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരിശോധനയിൽ യൂട്യൂബർമാരുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള രേഖകളാണ് പ്രധാനമായും പരിശോധിക്കുന്നത്.
















Comments