തമിഴകത്തിന്റെ പ്രിയതാരമാണ് കാർത്തി. തെന്നിന്ത്യയിൽ നിറയെ ആരാധകർ ഉളള താരം കൂടിയാണ് അദ്ദേഹം. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ ആരാധകരെ ആവേശത്തിലാക്കാൻ ഇടയ്‌ക്കിടെ താരം ചിത്രങ്ങളും വീഡിയോകളും താരം പങ്കുവെക്കാറുണ്ട്. അത്തരത്തിൽ കാർത്തി പങ്കുവെച്ച ഒരു ചിത്രമാണ് ആരാധകരും സോഷ്യൽ മീഡിയയും ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.
ചിത്രത്തിൽ കാർത്തിക്കൊപ്പം ഒരു സുന്ദരിപ്പെണ്ണുണ്ട്. എന്നാൽ തമിഴ് സിനിമയിൽ ഒരു കാലത്ത് ഹാസ്യതാരമായി തിളങ്ങിയ താരമായിരുന്നു. ആൾ ഇൻ ആൾ അഴക് രാജ എന്ന ചിത്രത്തിൽ സന്താനം അവതരിപ്പിച്ച സ്ത്രീ കഥാപാത്രത്തിനൊപ്പമുള്ള ചിത്രമാണ് കാർത്തി പങ്കുവെച്ചത്. ചിത്രത്തിൽ ജുവലറിയുടെ പരസ്യത്തിനായി മോഡലായാണ് കാർത്തി വേഷമിട്ടത്.
2013- ൽ ആണ് ചിത്രം റിലീസ് ചെയ്തത്. എന്നാൽ വർഷങ്ങൾക്ക് ഇപ്പുറം വീണ്ടും അതേ സിനിമയിലെ ചിത്രം പങ്കുവെച്ചതിൽ ആകാംഷയിലാണ് ആരാധകർ. ചിത്രത്തിന്റെ രണ്ടാം പതിപ്പ് എത്തുമോ എന്നതരത്തിൽ ചിത്രത്തിന് താഴെ കമന്റുകൾ വന്നെങ്കിലും കാർത്തിയോ അണിയറ പ്രവർത്തകരോ അത്തരത്തിൽ ഒരു വാർത്തയോടും പ്രതികരിച്ചിട്ടില്ല. തമിഴ് സിനിമയിൽ നിരവധി ഹാസ്യവേഷങ്ങളിൽ സന്താനം തിളങ്ങിയിട്ടുണ്ട്. പിന്നീട് ട്രാക്ക് മാറ്റിയ നടൻ ഇപ്പോൾ നായക കഥാപാത്രങ്ങളാണ് ചെയ്യുന്നത്.
Comments