ഡൽഹി: ഈ വർഷത്തെ കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്‌കാരം യുവകവി ഗണേഷ് പുത്തൂരിന്. ‘അച്ഛന്റെ അലമാര’ എന്ന കവിതാസമാഹാരമാണ് പുരസ്‌കാരത്തിനർഹമാക്കിയത്. ഡോ. എം.എൻ വിനയകുമാർ, ഡോ. ഗീത പുതുശ്ശേരി, ഡോ. നെടുമുടി ഹരികുമാർ എന്നിവരടങ്ങുന്ന ജൂറിയാണ് യുവ പുരസ്‌കാർ ജേതാവിനെ തിരഞ്ഞെടുത്തത്.
മലയാളത്തിലെ ബാലസാഹിത്യ പുരസ്‌കാരം പ്രിയ എഎസും നേടി. പ്രിയ എഎസിന്റെ ‘പെരുമഴയത്തെ കുഞ്ഞിതളുകൾ’ എന്ന കൃതിക്കാണ് പുരസ്‌കാരം 2018-ലെ പ്രളയം പശ്ചാത്തലമായി രചിച്ച നോവലിന് മികച്ച ബാലസാഹിത്യനോവലിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്.
ഡോ. പോൾ മണലിൽ, ബിഎസ് രാജീവ്, മുണ്ടൂർ സേതുമാധവൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.
















Comments