ഗുവാഹത്തി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച ഇടത് മാധ്യമപ്രവർത്തക രോഹിണി സിംഗിനെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ ഒബാമയ്‌ക്കെതിരെ ഗുവാഹത്തിയിൽ എഫ്‌ഐആർ ഫയൽ ചെയ്യുന്നുണ്ടോ എന്നായിരുന്നു രോഹിണി സിംഗിന്റെ ചോദ്യം .
ഒബാമയെ വിമാനത്തിൽ നിന്ന് പിടികൂടി അറസ്റ്റ് ചെയ്യാനാണോ അസം പോലീസ് വാഷിംഗ്ടണിലേക്ക് പോകുന്നത്? എന്നും രോഹിണി സിംഗ് ചോദിച്ചിരുന്നു . എന്നാൽ അതിന് “ഇതിനകം ധാരാളം ഹുസൈൻമാരും ഒബാമമാരും ഇവിടെയുണ്ട്. വാഷിംഗ്ടണിലേക്ക് പോകുന്നതിനുമുമ്പ് നമ്മൾ അവരെ പരിപാലിക്കണം. ആസാം പോലീസ് അതിന്റെ മുൻഗണനകൾ അനുസരിച്ച് പ്രവർത്തിക്കും.‘ എന്നായിരുന്നു അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ മറുപടി .
അതേസമയം രോഹിണി സിംഗ് തന്റെ പോസ്റ്റിൽ ഗുവാഹത്തി പോലീസിന്റെ പേര് മാത്രം എടുത്ത് പറഞ്ഞത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. എന്നാൽ ഈ പോസ്റ്റിന് ഉചിതമായ മറുപടിയാണ് അസം മുഖ്യമന്ത്രി നൽകിയതെന്നാണ് കമന്റുകൾ .
















Comments