തിരുവനന്തപുരം: കുട്ടികളെ വഴിതെറ്റിക്കാൻ ആരെയും അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തൊപ്പി വിഷയത്തിലാണ് മന്ത്രിയുടെ പ്രതീകരണം. ആവിഷകാര സ്വാതന്ത്ര്യം എന്തും പറയാനുള്ള ലൈസൻസ് അല്ല. വിദ്യാർത്ഥികളെയും യുവാക്കളെയും വഴിതെറ്റിക്കുന്ന കാര്യങ്ങൾ ഒരുനിലയ്‌ക്കും അനുവദിക്കാൻ പറ്റില്ലെന്നും മന്ത്രി പറഞ്ഞു.
പല വൃത്തികേടുകളും സമൂഹമാദ്ധ്യമങ്ങളിൽ വരുന്നുണ്ട്. കുട്ടികളുടെ മാനസികനില തകർക്കാൻ ആരെയും അനുവദിക്കില്ല. സമൂഹമാദ്ധ്യമങ്ങളിൽ വരുന്നതിൽ എന്ത് സ്വീകരിക്കണമെന്ന് കുട്ടികൾക്ക് അറിയില്ല. അതിന് കുട്ടികളെ സഹായിക്കുന്ന പദ്ധതി വിദ്യാഭ്യാസ വകുപ്പ് തയാറാക്കും. വളർന്നുവരുന്ന തലമുറയെ നശിപ്പിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വളാഞ്ചേരി പോലീസ് കൊച്ചിയിൽനിന്ന് അറസ്റ്റ് ചെയ്ത യൂട്യൂബർ ‘തൊപ്പി’ എന്ന നിഹാദിനെ വിട്ടയച്ചു. കണ്ണൂർ കണ്ണപുരം പോലീസാണ് ജാമ്യത്തിൽ വിട്ടത്. വളാഞ്ചേരിയെത്തി അറസ്റ്റ് രേഖപ്പെടുത്തിയതിനുശേഷം ജാമ്യം നൽകുകയായിരുന്നു.
















Comments