സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണ് തെന്നിന്ത്യൻ സൂപ്പർ താരം സുഹാസിനി. തന്റെ അക്കൗണ്ടിൽ ഒട്ടുമിക്ക ദിവസങ്ങളിലും ചിത്രങ്ങളും വീഡിയോകളുമെല്ലാം താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ആരാധകർ ചിത്രത്തിലെ അമ്മയെയും സുഹാസിനിയെയുമല്ല ശ്രദ്ധിച്ചത്. താരത്തിന്റെ സാരിയിലായിരുന്നു കണ്ണുടക്കിയത്.
പിങ്ക് നിറത്തിൽ സ്പാർക്ലിങ്ങ് വരുന്ന സാരിയാണ് സുഹാസിനി അണിഞ്ഞത്. ഇതിനു മുൻപും സുഹാസിനി ധരിച്ച സാരികൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. സുഹാസിനിയ്‌ക്ക് ഈ സാരി സമ്മാനിച്ചത് വേറെയാരുമല്ല നടി ഖുശ്ബു ആണ്. കമന്റ് ബോക്സിലാണ് സുഹാസിനി ഈ കാര്യം പറയുന്നത്.

കമന്റിൽ ഖുശ്ബുവും രസകരമായ കമന്റ് പങ്കുവെച്ചിട്ടുണ്ട്. ഈ സാരി അണിഞ്ഞ് മതിയാകുമ്പോൾ അത് തനിക്ക് തരുമോയെന്ന് കമന്റിലൂടെ സംവിധായിക പ്രിയയും ചോദിക്കുന്നുണ്ട്. എന്നാൽ, അത് ഞാൻ നേരത്തെ പറഞ്ഞ് വച്ചിരിക്കുകയാണെന്ന മറുപടി ഖുശ്ബുവും നൽകുന്നുണ്ട്. താരങ്ങൾ തമ്മിൽ തമാശ രൂപേണ നടന്ന ഈ സംഭാഷണം ആരാധകരും ആസ്വദിക്കുന്നുണ്ട്.
















Comments