ബാലതാരമായി മലയാള സിനിമയിൽ എത്തിയ താരമായിരുന്നു ബൈജു സന്തോഷ്. ഇന്ന് മലയാള സിനിമയ്‌ക്ക് മാറ്റി നിർത്താൻ കഴിയാത്ത താരം കൂടിയാണ് ബൈജു. സിനിമയിൽ ഒരു ചെറിയ ഇടവേളയെടുത്തെങ്കിലും തിരിച്ചുവരവിൽ താരത്തെ ഇരുകൈകളും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. മലയാളത്തിന്റെ തഗ്ഗ് സ്റ്റാർ എന്നാണ് ബൈജുവിനെ ആരാധകർ വിളിക്കുന്നത്.
നിരവധി അഭിമുഖങ്ങളിൽ പങ്കെടുക്കാറുണ്ടെങ്കിലും എന്നാൽ കുടുംബത്തെ കുറിച്ചുള്ള വിശേഷങ്ങഷങ്ങളൊന്നും ബൈജു പങ്കുവെക്കാറില്ല. ഇപ്പോഴിതാ തന്റെ മകളൊരു ഡോക്ടറായെന്ന വിവരം ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു താരം സന്തോഷ വാർത്ത പങ്കുവെച്ചത്.
‘എന്റെ മകൾ ഐശ്വര്യ സന്തോഷിന് ഡോക്ടർ സോമർവെൽ മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്നും എംബിബിഎസ് ബിരുദം ലഭിച്ചു. ഇതോടൊപ്പം ബിരുദം ലഭിച്ച മകളുടെ മുഴുവൻ സഹപാഠികൾക്കും ആശംസകൾ അറിയിക്കുന്നു. കൂടാതെ ഈ അവസരത്തിൽ അകാലത്തിൽ പൊലിഞ്ഞു പോയ ഡോ. വന്ദനക്ക് ഈ വിജയം ദു:ഖത്തോടുകൂടി സമർപ്പിക്കുന്നു’. എന്നായിരുന്നു താരത്തിന്റെ കുറിപ്പ്.
അടുത്തിടെ ഒരു അഭിമുഖത്തിലാണ് തന്റെ മകൾ ഹൗസ് സർജൻസി ചെയ്യുന്ന വിവരം ബൈജു പറഞ്ഞത്. കാരക്കോണം മെഡിക്കൽ കോളേജിൽ നിന്നാണ് ഐശ്വര്യ ഹൗസ് സർജൻസി പൂർത്തിയാക്കിയത്.
















Comments