ലാസ് വെഗാസിലെ ശതകോടീശ്വരനും റിയൽ എസ്‌റ്റേറ്റ് ഡെവലപ്പെറുമായ ജെയ് ബ്ലും കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്ത്. അദ്ദേഹത്തിനും മകനും ടൈറ്റൻ ജലപേടകത്തിൽ രണ്ട് സീറ്റുകൾ വാഗ്ദാനം ചെയ്തിരുന്നതായാണ് വെളിപ്പെടുത്തൽ. എന്നാൽ യാത്രയുടെ ഷെഡ്യൂൾ-സുരക്ഷാ പ്രശ്‌നങ്ങളെ തുടർന്ന് ജെയ് ബ്ലൂം പിന്മാറുകയായിരുന്നു. ഇതിന് ശേഷമാണ് ഇവർക്കായി ഒഴിച്ചിട്ട രണ്ട് സീറ്റുകൾ പാകിസ്താൻ വ്യവസായി ഷഹ്‌സാഗ ദുവൂദും മകൻ സുലൈമാനും നൽകിയത്. സ്‌റ്റോക്ടൺ റഷുമായുള്ള ചാറ്റിന്റെ സ്‌ക്രീൻഷോട്ടുകളും അദ്ദേഹം പങ്കുവെച്ചു. യാത്ര ഒര ദുരന്തത്തിൽ കലാശിക്കാൻ സാദ്ധ്യതയുള്ളത്ര അപകടകരമല്ലെന്ന് അദ്ദേഹം പറയുന്നു.
ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസ് സിഇഒ സ്റ്റോക്ടോൺറഷ്. ബ്രിട്ടീഷ് ശതകോടീശ്വരൻ ഹാമിഷ് ഹാർഡിംഗ്, ഫ്രഞ്ച് മുങ്ങൽ വിദഗ്ധൻ പോൾ ഹെൻറി നർഗൊലെറ്റ് എന്നിവരായിരുന്നു അപകടത്തിൽ ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് യാത്രികർ. എന്നാൽ വെള്ളത്തിനടിയിലുണ്ടായ സ്‌ഫോടനത്തെ തുടർന്ന് യാത്രികർ മരണപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റോക്ടൺ റഷുമായുള്ള ചാറ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ ജെയ് ബ്ലും പങ്കുവെച്ചത്.
അദ്ദേഹത്തിന്റെ വാക്കുകൾ….
ഫെബ്രുവരിയിൽ സ്റ്റോക്ടൺ എന്നോടും എന്റെ മകൻ സീനിനോടും മെയ് മാസത്തിൽ ടൈറ്റാനികിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനുള്ള യാത്രയിൽ പങ്കുചേരാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മെയ് മാസത്തിലെ രണ്ട് ഡൈവുകളും മോശം കാലാവസ്ഥയെ തുടർന്ന് മാറ്റിവെച്ചു. ജൂൺ 18 വരെ ഡൈവ് വൈകുകയായിരുന്നു. തുടർന്ന് ഞാൻ സുരക്ഷാ ആശങ്കകൾ പ്രകടിപ്പിച്ചെങ്കിലും സ്റ്റോക്ടൺ പേടിയ്‌ക്കേണ്ടതില്ലെന്നായിരുന്നു പറഞ്ഞത്.
അപകടസാദ്ധ്യത ഉണ്ടെങ്കിലും ഹെലികോപ്റ്ററിൽ പറക്കുന്നതിനേക്കാളും സ്‌കൂബ ഡൈവിംഗിനേക്കാളും സുരക്ഷിതമാണ്. 35 വർഷത്തോളമായി ഒരു സൈനികേതര സബ്‌സിൽ ആർക്കും പരിക്ക് പറ്റിയിട്ടില്ല. അദ്ദേഹം പറഞ്ഞത് ഉറച്ച ആത്മവിശ്വസത്തോടെയായിരുന്നു. എന്നാൽ അത് തെറ്റായി പോയി. സ്‌റ്റോക്ടണിനെ ഞാൻ അവസാനമായി കാണുന്നത് മാർച്ച് ഒന്നിനായിരന്നു. ലക്‌സറിലെ ടൈറ്റാനിക് എക്‌സിബിറ്റിലൂടെ അന്ന് കൊണ്ടുപോയി. തുടർന്ന് ഉച്ചഭക്ഷണ സമയത്ത് സുരക്ഷയുൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. ഷെഡ്യൂളിംഗ് കാരണം ഞങ്ങൾക്ക് അടുത്ത വർഷം വരെ പോകാൻ സാധിക്കില്ലെന്ന് സ്‌റ്റോക്ടണോട് പറയുകയായിരുന്നു.
കാർബൺ ഫൈബറും ടൈറ്റാനിയവും കൊണ്ട് നിർമ്മിച്ച 23,000 പൗണ്ട് ഭാരമുള്ള ജലപേടകമാണ് ടൈറ്റൻ എന്ന് ഓഷ്യൻഗേറ്റ് പറയുന്നു. കപ്പലിൽ പ്രൊപ്പ്രൈറ്ററി റിയൽ-ടൈം ഹൾ ഹെൽത്ത് മോണിറ്ററിംഗ് സംവിധാനം ഉപയോഗിക്കുന്നുണ്ട്. പ്രശ്‌നം കണ്ടെത്തിയാലുടൻ തന്നെ ഉപരിതലത്തിലേക്ക് മടങ്ങാൻ പൈലറ്റിന് മുന്നറിയിപ്പ് നൽകുകയായിരുന്നു പതിവ്. കാനഡയിലെ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് നിലവിൽ ടൈറ്റൻ പൊട്ടിത്തെറിച്ചതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ യുഎസ് കോസറ്റ് ഗാർഡ് അന്വേഷണത്തിന് നേതൃത്വം നൽകുമെന്നും നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും അറിയിച്ചു.
Comments