പ്രതിപക്ഷം ഐക്യം; പൊള്ളത്തരങ്ങളുടെ ഉള്ളുകളികൾ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

പ്രതിപക്ഷം ഐക്യം; പൊള്ളത്തരങ്ങളുടെ ഉള്ളുകളികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2023, 03:57 pm IST
FacebookTwitterWhatsAppTelegram

നിലവിലെ സാഹചര്യത്തിൽ 2024-ൽ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുകയാണെങ്കിൽ കോൺഗ്രസും രാഹുലും രാഷ്‌ട്രീയ വനവാസത്തിന് പോകേണ്ടിവന്നേയ്‌ക്കാം. ഇതിന് പോംവഴി കണ്ടത്തുക എന്നതാണ് കോൺഗ്രസിന്റെ പ്രധാന ലക്ഷ്യം. എന്നാൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ തകർക്കുക എന്നത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ബാലികേറാമലയായി തുടരുകയാണ്. ഇതിന് കോൺഗ്രസ് ബുദ്ധിയിൽ ഉരുത്തിരിഞ്ഞ പല ചതികളും ബിജെപി അനായാസം മറികടന്നു. ഇതിനായി നിരവധി ടൂൾകിറ്റ് സമരങ്ങൾ നടത്തിയ കോൺഗ്രസും രാഹുലും ഒടുക്കം സിപിഎമ്മിനെക്കാൾ വലിയ ദേശവിരുദ്ധയിലേയ്‌ക്ക് നീങ്ങിത്തുടങ്ങി. രാജ്യത്തിന് പുറത്തുപോയി ഇന്ത്യവിരുദ്ധ കോക്കസിനെ സുഖിപ്പിക്കുന്ന തരത്തിലായി കോൺഗ്രസിന്റെ പ്രവർത്തനം. മുൻ എംപി രാഹുൽ അടക്കം വിവിധ വിദേശരാജ്യങ്ങളിൽ എത്തി ഇന്ത്യയിലെ ജനാധിപത്യ ധ്വസംനങ്ങളെ കുറിച്ചും മർദ്ദിത ന്യുനപക്ഷജനതയെ കുറിച്ചുമെല്ലാം വ്യജകഥ പറഞ്ഞ് വാചലനാകുകയാണ്. ജനകീയനാകാൻ ശ്രമിച്ച് പരാജിതനാകുന്ന രാഹുലിന്റെ ശ്രമങ്ങളെ കണക്കിൽ പോലും കൂട്ടാതെ തള്ളിക്കളയുകയാണ് ബിജെപി.

തന്നിലേക്ക് ശ്രദ്ധയാകർഷിക്കാൻ രാഹുൽ നടത്തുന്ന നാടകങ്ങൾക്ക് അവസാനമില്ല. നാടകങ്ങൾ ഏശാതെ വന്നതോടെ കോൺഗ്രസിന്റെ മുന്നിൽ തെളിഞ്ഞ ഏക വഴി പ്രതിപക്ഷ ഐക്യമാണ്. നാട്ടിലുള്ള സകലമാന പാർട്ടികളെയും കൂട്ടിച്ചേർത്ത് മുന്നണി രൂപികരിക്കാനാണ് നിലവിൽ കോൺഗ്രസ് ശ്രമം. എന്നാൽ ഇത് എത്രമാത്രം സാധ്യമാണ് എന്നതാണ് പ്രസക്തമാകുന്ന ചോദ്യം. കല്ല് കരട് കാഞ്ഞിരകുറ്റി മുതൽ മുള്ള് മുരട് മൂർഖൻ പാമ്പ് വരെയുള്ള സകലമാന പ്രാദേശിക പാർട്ടികളെയും കോർത്ത് ഒരു മുന്നണിയയായി മത്സരിക്കുക. ഇത് ജനകീയ ബദലാണ് എന്ന് നാഴികയ്‌ക്ക് നാൽപതുവട്ടം ആവർത്തിക്കുമ്പോഴും യാഥാർത്ഥ്യം അതല്ല. കോൺഗ്രസിന്റെ അധികാരകൊതിയുടെ മറ്റൊരു കഥ മാത്രമാണ് ഇതും. മറ്റൊരു പ്രധാന വിഷയം ബിജെപി വിരുദ്ധത മാത്രമാണ് ഇവർക്കിടയിലുള്ള ഏക പൊതുധാരണ. പല വിഷയങ്ങളിലും ഇവർ സ്വീകരിക്കുന്ന നിലപാടുകൾ വ്യത്യസ്തവും ഭിന്നവുമാണ്. കോൺഗ്രസ് നടത്തുന്ന ഈ നീക്കത്തിന് ആയുസ്സില്ലെന്നും ഇത് സമാകാലിക ഇന്ത്യയ്‌ക്ക് ഏൽപിക്കുന്നത് വലിയ മുറിവുകളുമാകുമെന്നും തിരിച്ചറിഞ്ഞ പല പ്രാദേശിക പാർട്ടികളും ഇതിനൊടകം പ്രതിപക്ഷ ഐക്യത്തെ തള്ളിക്കളഞ്ഞു. ഇതോടെ കോൺഗ്രസിന്റെ ഈ നീക്കം ഏകദേശം പാളി എന്നുവേണം കരുതാൻ. എന്നാൽ ഇവർക്കൊപ്പം നിൽക്കുന്നവരുടെ മുൻകാല ചരിത്രം അനാവരണം ചെയ്യുമ്പോഴാണ് ഇതിന്റെയുള്ളിലെ പൊള്ളത്തരങ്ങൾ പുറത്തുവരുന്നത്.

നിലവിൽ കേന്ദ്രത്തിൽ ഭരണം സുശക്തം…

നിലവിൽ ഭാരതത്തിലുള്ള ഭരണ സംവിധാനം എങ്ങനെ സുശക്താകുന്നു എന്നതിന് പ്രധാന കാരണമായി പല രാഷ്‌ട്രീയ നിരീക്ഷകർ കാണുന്നത് കേന്ദ്രത്തിലെ ഒറ്റപ്പാർട്ടി ഭരണമാണ്. മറിച്ച് ഇതൊരു കുട്ടുകക്ഷി ഭരണമായിരുന്നെങ്കിൽ പലപ്പോഴും നിർണായക തീരുമാനങ്ങൾ എടുക്കാൻ സാധിക്കുമായിരുന്നില്ല. കശ്മീർ വിഷയം, രാമജന്മഭൂമി തർക്കം തുടങ്ങി നിരവധി വിഷയങ്ങളിൽ ഐക്യകണ്്ഠമായി തീരുമാനങ്ങൾ എടുക്കാൻ നിലവിലെ ഭരണ സംവിധാനത്തിന് സാധിച്ചു. കോൺഗ്രസ് വിഭാവനം ചെയ്യുന്ന പ്രതിപക്ഷ ഐക്യത്തിന് അത്തരമൊരു കാര്യത്തിന് സാധിക്കില്ല. മറ്റൊന്ന് നിലവിലെ രാഷ്‌ട്രീയഭൂമികയിൽ ചിരകാലം മറഞ്ഞിരിക്കും എന്ന് കോൺഗ്രസ് സമാശ്വസിച്ച് പല സത്യങ്ങളും ബിജെപിയുടെ ഭരണത്തിൽ പൊന്തിവന്നുകൊണ്ടിരിക്കുന്നു എന്നതും കോൺഗ്രസിനെ ആഴത്തിൽ കുത്തുന്നുണ്ട്. രാജ്യത്തിന്റെ ചരിത്രത്തെ മറ നീക്കി പുറത്തുകൊണ്ടുവരുന്നത് രാജ്യത്തിന്റെ ആത്മാവിനെ തൊട്ടുണർത്തുന്ന പ്രക്രിയയാണ്. ഇത് രാജ്യത്തെ പൗരനെ ചിന്തോദ്ദീപകമായ പാതയിലേയ്‌ക്ക് നയിക്കുന്നു. ഭാരതീയനായി ജീവിക്കാൻ അവനെ സഹായിക്കുന്നു.

കോൺഗ്രസ് എവിടെ…..?

ഇന്നത്തെ ഇന്ത്യൻ രാഷ്‌ട്രീയത്തിൽ കോൺഗ്രസ് പാർട്ടിയുടെ നിലപാടുകൾ വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണ്. ഒരേ സമയം വിവിധ നലപാടുകളാണ് കോൺഗ്രസ് പല വിഷയങ്ങളിലും സ്വീകരിച്ചിട്ടുള്ളത്. അധികാരത്തിലേയ്‌ക്ക് എത്താനായി ഒരിക്കൽ തങ്ങൾ സ്വീകരിച്ച നിലപാടുകളെ ഇന്ന് നിഷേധിക്കേണ്ടി വന്നിട്ടുണ്ട് കോൺഗ്രസിന്. ഇത്തരത്തിൽ നിലപാടുകളിലെ വൈരുദ്ധ്യവും, വ്യക്തതയില്ലായ്മ്മയും കോൺഗ്രസിനെ ആഴങ്ങളിലേയ്‌ക്ക് തള്ളിയിട്ടു എന്നതാണ് സത്യം. മറു വശത്ത് ഇവരുടെ പൊള്ളത്തരങ്ങളെ കൃത്യമായി തുറന്നുകാട്ടൻ ബിജെപിയ്‌ക്ക് സാധിച്ചിട്ടുമുണ്ട്.

ഒപ്പം നിൽക്കുന്ന പ്രാദേശിക പാർട്ടികളുടെ നയമെന്ത്….?

പ്രദേശികപാർട്ടികൾക്ക് പ്രഖ്യാപിത നയങ്ങളെക്കാൽ ഭരണത്തിലെത്തുക എന്ന ഉദ്ദേശമാണുള്ളത്, മറിച്ച് ഒന്നും തന്നെയില്ല. ഇതിനെ മുതലെടുക്കാനാണ് കോൺഗ്രസ് ലക്ഷ്യം വെയ്‌ക്കുന്നത്. അധികാരത്തിലെത്തുക എന്നതാണ് ഇവരുടെയും ആവശ്യം. ബിജെപി ഭരണത്തിൽ ഒരുപക്ഷെ തകർന്നത് പ്രാദേശിക പാർട്ടികളുടെ നിലനിൽപ്പ് കൂടിയാണ്. പ്രാദേശിക പാർട്ടികൾ സംസ്ഥാനങ്ങളുടെ അധികാരത്തിൽ നിറഞ്ഞു നിൽക്കുമ്പോൾ ബിജെപിയുടെ സംസ്ഥാന രാഷ്‌ട്രീയത്തിലേക്കുള്ള കടന്ന് വരവ് ഇവർക്ക് അൽപ്പം ഭയം സൃഷ്ടിക്കും എന്നതാണ് കാരണം. തങ്ങളുടെ അഴിമതികളുടെയും അസാന്മാർഗ്ഗിക പ്രവർത്തനങ്ങളുടെയും കണക്കെടുപ്പ് ഇതിനൊപ്പം നടക്കുമെന്നും അതിന് തടയിടാൻ പ്രതിപക്ഷ ഐക്യത്തെ ഉപയോഗിക്കണം എന്നതാണ് പ്രാദേശിക പാർട്ടികളുടെ ലക്ഷ്യം. എന്നാൽ നിലനിൽപ്പിന്റെ രാഷ്‌ട്രീയത്തിനായി ഇവർ ഒടികയറിയത്് കോൺഗ്രസ് പാളയത്തിലേയ്‌ക്കാണ്.

കോൺഗ്രസ് പ്രാദേശിക പാർട്ടികളോട് സ്വീകരിക്കുന്ന നിലപാടെന്ത്…?

കോൺഗ്രസ് പ്രദേശിക പാർട്ടികളുടെ നിലപാടിൽ അഭിരമിക്കുമ്പോഴും, ഉള്ളിൽ തെല്ല് ഭയമില്ലാതെയില്ല. സാങ്കേതികമായി പ്രതിപക്ഷ ഐക്യം എന്നെല്ലാം പറയാമെങ്കിലും എല്ലായ്‌പ്പോഴും എല്ലായിടത്തും ഇത് സാധിക്കാറില്ല. കാരണം നിലവിൽ പ്രാദേശിക പാർട്ടികൾ ഒരിക്കലും തങ്ങളുടെ ശക്തികേന്ദ്രങ്ങൾ വിട്ട് നൽകാനോ അവിടം അടിയറവ് വെയ്‌ക്കാനോ തയ്യാറായെന്ന് വരില്ല. ഉദാഹരണത്തിന് കേരളത്തിലെ സിപിഎം നിലവിൽ പ്രതിപക്ഷ ഐക്യത്തിലുണ്ട് എന്ന് കരുതി കോൺഗ്രസിന് വേണ്ടി ഇവരുടെ വിജയ സാധ്യതകളെ തള്ളിക്കളയുമോ. ഒരിക്കലുമില്ല. അത് തന്നെയാകും എല്ലായിടത്തും നടക്കാൻ പോകുക. ഇത് സീറ്റ് വിഭജനത്തിൽ മാത്രമാകില്ല പ്രതിഫലിക്കുക. കോൺഗ്രസ് പാർട്ടി സ്വീകരിക്കുന്ന നയങ്ങൾ പല സംസ്ഥാനങ്ങൾക്കും ഉൾകൊള്ളാൻ സാധിച്ചെന്ന് വരില്ല. ചിലപ്പോൾ ഘടക വിരുദ്ധമായി പോലും അവർ നിൽക്കാം. ഇത് ഐക്യത്തെ തർക്കത്തിലേയ്‌ക്കും തുടർന്ന് തകർച്ചയിലേയ്‌ക്കും എത്തിക്കും. അതിനാൽ തന്നെ പ്രാദേശിക പാർട്ടികളുടെ നിലപാട് അവസരോചിതമാകുകയും അത് സ്ഥിരതയില്ലാത്ത സർക്കാരിലേയ്‌ക്ക് നയിക്കുകയും ചെയ്യും.

എന്താണ് യഥാർത്ഥ്യം…?
കോൺഗ്രസ് ലക്ഷ്യം വെയ്‌ക്കുന്നത് എന്താണ്…..?

വരുന്ന തിരഞ്ഞെടുപ്പിൽ ഒറ്റയക്ക് ബിജെപിയെ നേരിടാൻ പ്രതിപക്ഷ പാർട്ടികളോ കോൺഗ്രസോ അശക്തരാണ്. അതിനാലാണ് ഈ ഐക്യം. എന്നാൽ കോൺഗ്രസ് ഇതിലുടെ ലക്ഷ്യം വെയ്‌ക്കുന്ന ചിലതുണ്ട്. തങ്ങൾക്ക് അത്ര പ്രാപ്യമല്ലാത്ത സംസ്ഥാനങ്ങളിൽ പ്രവേശനത്തിന് ഈ പ്രതിപക്ഷ ഐക്യം ചിലപ്പോൾ സഹായിച്ചേക്കാം. പല കാലത്തായി തങ്ങൾക്ക് നഷ്ടമായ സംസ്ഥാനങ്ങളിൽ നിലവിൽ കോൺഗ്രസ് വട്ടപൂജ്യമാണ്. കാലങ്ങൾകൊണ്ട് സംജാതമായ ഈ പ്രതിസന്ധിയെ ഞൊടിയിടയിൽ പരിഹരിക്കാൻ ഇതിലൂടെ സാധിച്ചേക്കും. എന്നാൽ അധികാരത്തിലെത്താൻ ശ്രമിക്കുമ്പോൾ എല്ലാ പ്രാദേശിക പാർട്ടികൾക്കും നിരവധി ആവശ്യങ്ങളുണ്ട്. തിരഞ്ഞെടുപ്പ് ധാരണയിലാണ് പ്രതിപക്ഷ ഐക്യ നിൽക്കുന്നത്. അത് വലിയ വെല്ലുവിളിയാണ്. ഐക്യം സാധ്യമാക്കാൻ കോൺഗ്രസിന്റെ ഭാഗത്തുനിന്നു വിട്ടുവീഴ്ചകൾ വേണം. വിശാലമനസ്സ് കാണിക്കണമെന്നാണ് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് പറഞ്ഞത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രം എടുത്തുകളഞ്ഞപ്പോൾ കേന്ദ്രനടപടിയെ പിന്തുണച്ച പാർട്ടിയാണ് ആം ആദ്മി എന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. ആദ്യ യോഗത്തിൽ തന്നെ കല്ലുകടിച്ചു.

സീറ്റ് വിഭജനം മുതൽ ജയ സാധ്യത വരെ….

സീറ്റ് വിഭജനമാണ് പ്രതിപക്ഷ ഐക്യത്തെ ശിഥിലമാക്കുന്ന പ്രധാന പ്രതിസന്ധി. അത്ര ഏളുപ്പം കോൺഗ്രസിന്റെ നയങ്ങളോട് ഇതര പാർട്ടികൾക്ക് യോജിച്ചുപോകാൻ സാധിച്ചെന്ന് വരില്ല. ലോക്സഭ തിരഞ്ഞെടുപ്പിൽ ഐക്യത്തോടെ പോരാടാൻ തീരുമാനിച്ച് പാട്നയിൽ കൈകോർത്ത 14 പ്രതിപക്ഷ കക്ഷികൾക്ക് മുന്നിൽ ഇനിയുള്ള പ്രധാന വെല്ലുവിളി സംസ്ഥാന തലങ്ങളിലെ തിരഞ്ഞെടുപ്പ് ധാരണയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ മുട്ടുകുത്തിക്കാൻ ആവശ്യമായ 272 സീറ്റിലേക്കു പ്രതിപക്ഷം എത്തണമെങ്കിൽ 120 മുതൽ 130 സീറ്റ് വരെ കോൺഗ്രസ് നേടണം. 2019-ൽ കോൺഗ്രസിന് ലഭിച്ചതിന്റെ ഇരട്ടിയ്‌ക്ക് മുകളിൽ വരും എന്നതാണ് യാഥാർത്ഥ്യം. കർണാടക, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, ഗുജറാത്ത്, ഹിമാചൽ, ഉത്തരാഖണ്ഡ്, അസം, ഹരിയാന എന്നിവിങ്ങളിൽ ബിജെപിയെ നേരിടാൻ കെൽപ്പുള്ളത് തങ്ങൾക്കാണെന്നു അവകാശപ്പെചട്ട് രംഗത്ത് വന്നു കോൺഗ്രസ്. ധാരണ രൂപപ്പെട്ടാൽ ഇതര കക്ഷികൾ ഇവിടെ സ്ഥാനാർഥികളെ നിർത്തില്ല. കോൺഗ്രസിനെ പിന്തുണയ്‌ക്കും. എന്നാൽ കഴിഞ്ഞ തിരഞ്ഞെുപ്പിൽ ആകെ 152 സീറ്റുള്ള ഈ സംസ്ഥാനങ്ങളിൽ 2019 ൽ 140 ഇടത്തും ബിജെപിയാണ് വിജയിച്ചത്. കാൺഗ്രസിനു ലഭിച്ചതോ വെറും 7 സീറ്റ്. ബിജെപി- കോൺഗ്രസ് പോരാട്ടം നടക്കുന്ന ഇവിടങ്ങളിൽ സീറ്റ് വർദ്ധിപ്പിച്ചാൽ മാത്രമേ പ്രതിപക്ഷ സഖ്യത്തിനു ഭരണത്തിലെത്താൻ സാധിക്കൂ എന്നതാണ് യാഥാർത്ഥ്യം.

ഡൽഹിയിലും പഞ്ചാബിലും നിലവിൽ ആം ആദ്മി പാർട്ടിയുടെ തേരോട്ടമാണ്. കോൺഗ്രസുമായി ചേർന്ന് ഒരു സഖ്യത്തിനില്ലെന്ന് നിലപാടിൽ പ്രതിപക്ഷ സഖ്യത്തിൽ നിന്നും പിന്മാറി നിൽക്കുന്ന സാഹചര്യത്തിൽ ആ സംസ്ഥാനങ്ങളിൽ പ്രതിപക്ഷ നിരയുടെ പൊതു സ്ഥാനാർഥിത്വത്തിനായി കോൺഗ്രസ് അവകാശം ഉന്നയിക്കും. ഒഡീഷ, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽ എൻഡിഎ എന്നിവയുടെ ഭാഗമല്ലാത്ത ബിജെഡി, വൈഎസ്ആർ കോൺഗ്രസ്, ബിആർഎസ് എന്നിവ ഭരിക്കുന്ന സംസ്ഥാനങ്ങലാണ് ഭരിക്കുന്നത്. ഇവിടെയും പൊതുസ്ഥാനാർത്ഥി എന്ന നിലയിൽ പരമാവധി സീറ്റുകൾക്ക് വേണ്ടി കോൺഗ്രസ് അവകാശവാദമുന്നയിക്കും. മഹാരാഷ്‌ട്രയിൽ എൻസിപി, ഉദ്ധവ് താക്കറെ എന്നിവരാണ് നിലവിൽ ശക്തം ഇവിടെ മുകാലത്തെ പോലെ മഹാവികാസ് അഘാടി സഖ്യം സീറ്റുകൾ പങ്കിടും എന്നാൽ കോൺഗ്രസിന്റെയും രാഹുലിന്റെയും സവർക്കർ പരാമർശവും തീവ്രന്യുനപക്ഷ പ്രീണനവും സഖ്യത്തിന് ദോഷം ചെയ്യെുമെന്നാണ് വിലയിരുത്തുന്നത്.

ബംഗാളിൽ സീറ്റ് വിഭജനത്തിൽ തൃണമൂലും കോണഗ്രസും തമ്മിൽ തർക്കമുയരാൻ സാധ്യതയേറെയാണ് ഇവിടെ എല്ലാ സീറ്റിലും തൃണമൂൽ മത്സരിക്കുമെന്നും മറ്റു കക്ഷികൾ പിന്തുണയ്‌ക്കണമെന്നും മുഖ്യമന്ത്രി മമത ബാനർജി നിലപാട് എടുത്തേക്കും. പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വത്തിൽ കുറഞ്ഞ ഒന്നിനും മമത വഴങ്ങിയെന്നും വരില്ല. സംസ്ഥാനത്തെ നിലവിലെ പ്രതിസന്ധികൾ കാണാതെ ദേശീയ തലത്തിലുള്ള ഐക്യം സംസ്ഥാനത്ത് കോൺഗ്രസിനുള്ളിൽ വലിയ പൊട്ടിത്തെറിയ്‌ക്ക് വഴി വെക്കും. എന്നാൽ മമതയൊടൊപ്പമുള്ള ഒരു നീക്കുപോക്കിനും സിപിഎം തയ്യാറാകില്ലെന്നതും പശ്ചിമ ബംഗാൾ പ്രതിപക്ഷ ഐക്യത്തിന് വലിയ തലവേദന സൃഷ്ടിക്കും.

കഴിഞ്ഞ തവണ കോൺഗ്രസിന് വലിയ നാണക്കേട് സൃഷ്്ടിച്ച അമേഠി മണ്ഡലവും റായ്ബറേലിയും അടക്കം ഏതാനും സീറ്റുകൾ കോൺഗ്രസിനു വിട്ടുകൊടുക്കുമെങ്കിലും യുപിയിലെ പരമാവധി സീറ്റുകളിൽ സമാജ്വാദി പാർട്ടിയാകും മത്സരിക്കുന്നത്. ആർഎൽഡിയ്‌ക്കും ചില സീറ്റുകൾ പ്രതീക്ഷിക്കാം. എന്നതൊഴിച്ചാൽ കോൺഗ്രസിന് ഇവിടെ കാര്യമായ നേട്ടമുണ്ടായെന്ന് വരില്ല. ഒരുപക്ഷെ സീറ്റ് പങ്കിടുന്നതിൽ പ്രതിപക്ഷത്തിന് തലവേദനയില്ലാത്ത ഏക സംസ്ഥാനമായി തമിഴ്നാടിനെ കാണാമെങ്കിലും കൂടുതൽ സീറ്റുകൾ മാത്രമല്ല ചോദിക്കുക വിജയത്തിന്റെ പങ്കിനൊത്ത് പലതും ആവശ്യപ്പെട്ടേക്കാം എന്നത് ഭാവിയിൽ തീരാതലവേദയാണ്. ബിഹാറിൽ ജെഡിയു ആർജെഡി കൂട്ടുക്കെട്ടിൽ കോൺഗ്രസിന് കാര്യമായി ഒന്നു തന്നെ അവകാശപ്പെടാൻ കാണില്ല. കോൺഗ്രസിന് കുറച്ചു സീറ്റുകൾ നൽകി കൂടുതൽ സീറ്റുകൾ മത്സരിക്കുക എന്നതാണ് ജെഡിയു ആർജെഡി നിലപാട്.

ഇതത്തരത്തിൽ ഒരു സീറ്റ് വിഭജനമാണ് നടക്കുന്നതെങ്കിൽ ഒരു പക്ഷെ ഐക്യത്തോടെ മത്സരിക്കാൻ സാധിച്ചേക്കും എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത് അത്ര എളുപ്പമല്ല. ബിജെപിയുടെ ശക്തികേന്ദ്രങ്ങളിൽ തന്നെ അവരുടെ പരമ്പരാഗത വോട്ട് ബാങ്കിനെ തകർക്കാൻ സാധിക്കില്ല. കോൺഗ്രസ് നേടേണ്ട സീറ്റുകൾ നേടാതെ പോകുന്നതും പ്രതിപക്ഷ ഐക്യത്തിന് വലിയ ക്ഷീണമുണ്ടാക്കും. ഈ പരീക്ഷണം വിജയിച്ചില്ലെങ്കിൽ പ്രതിപക്ഷ പാർട്ടികൾ തമ്മിലുള്ള ധാരണ പോലും ശിഥിലമായേക്കും. പിന്നീട് ഒരു തിരിച്ചുവരവിന് പോലും സാധിക്കാത്ത വിധം അത് തകരും.

Tags: Specialopposition Unity
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies