നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ താരം ശർമിള അമ്മയാകാനൊരുങ്ങുന്നു. തമിഴിൽ ഹാസ്യ വേഷങ്ങളിലൂടെയാണ് താരം ആരാധകരുടെ ശ്രദ്ധ പിടിച്ചുപ്പറ്റിയത്. നാൽപത്തിയെട്ടുകാരിയായ നടി ഒരഭിമുഖത്തിലാണ് താൻ നാല് മാസം ഗർഭിണിയാണെന്ന് പറഞ്ഞത്. നാൽപതാം വയസ്സിലായിരുന്നു ശർമിളയുടെ വിവാഹം. കുഞ്ഞിന്റെ ജനന ശേഷം സിനിമയിലേക്ക് തിരിച്ചു വരുമെന്നും അഭിമുഖത്തിൽ ശർമിള തുറന്നുപറഞ്ഞു.
അടുത്ത വർഷം മുതൽ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. ഇപ്പോൾ നാല് മാസം ഗർഭിണിയാണെന്നും താരം പറഞ്ഞു. ഈ വിവരം കേൾക്കുമ്പോൾ പലരും നെറ്റി ചുളിക്കുന്നുണ്ടാവും. ഈ പ്രായത്തിൽ ഗർഭിണിയായാൽ എന്താണ് കുഴപ്പം. കുഞ്ഞുങ്ങളെ വളർത്താനുള്ള മെച്യൂരിറ്റി വന്നു. ദൈവം വിവാഹ ജീവിതം നാൽപതിന് ശേഷമാണ് എനിക്കു തന്നത്. ഇപ്പോൾ കുഞ്ഞിനെയും തന്നിരിക്കുന്നു. എന്നാണ് ശർമിള പറഞ്ഞത്.
തമിഴിൽ ഹാസ്യ നടനായിരുന്ന ഗൗണ്ടമണിയ്‌ക്കൊപ്പം 27-ഓളം സിനിമകളിൽ നായികയായി ശർമിളി അഭിനയിച്ചിട്ടുണ്ട്. ‘അഭിമന്യു’ എന്ന പ്രിയദർശൻ ചിത്രത്തിലെ ‘രാമായണക്കാറ്റേ’ എന്ന ഗാനരംഗത്തിൽ മോഹൻലാലിനൊപ്പം നൃത്തം ചെയ്തതോടെയാണ് മലയാളികൾക്ക് താരം സുപരിചിതയായത്.
















Comments