തിരുവനന്തപുരം: കൊൽക്കത്തയിൽ നടന്ന രാജ്യാന്തര ചെസ് ബോക്‌സിംഗ് ടൂർണമെന്റിൽ രാജ്യത്തിന് വേണ്ടി വെള്ളി മെഡൽ കരസ്ഥമാക്കി കാര്യവട്ടം സ്വദേശി ്‌നുരാഗ്. ഏഷ്യൻ ചാമ്പ്യൻഷിപ്പ് ഓഫ് ചെസ് ബോക്‌സിംഗ്, ഇന്ത്യൻ ഓപ്പൺ വേൾഡ് ചാമ്പ്യൻഷിപ്പ് എന്നീ ടൂർണമെന്റുകളിലാണ് അനുരാഗ് രാജ്യത്തിന് വേണ്ടി വെള്ളി മെഡൽ കരസ്ഥമാക്കിയത്.
ഫൈനൽ മത്സരത്തിൽ റഷ്യയോടായിരുന്നു അനുരാഗ് പരാജയപ്പെട്ടത്. ചെസും, ബോക്‌സിംഗും സമന്വയിപ്പിച്ച് നടത്തുന്ന കായിക ഇനമാണ് ചെസ് ബോക്‌സിംഗ്. മുൻപ് ബംഗാൾ, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിലെ കായികതാരങ്ങളായിരുന്നു മത്സരയിനത്തിൽ പങ്കെടുത്തത്. എന്നാൽ നിലവിൽ കേരളത്തിലുള്ള നിരവിധി ആളുകളാണ് ചെസ് ബോക്‌സിംഗ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
പാരിപ്പള്ളി വികെസിഇടി എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാർത്ഥിയായ അനുരാഗ് നാല് വർഷമായി വിജയന്റെ കീഴിൽ ചെസ് ബോക്‌സിംഗ് പരിശീലിക്കുകയാണ്. കഴക്കൂട്ടം കാര്യവട്ടം കാവുവിള വീട്ടിൽ സുരേഷ് കുമാർ പ്രലീജ ദമ്പതികളുടെ മകനാണ് അനുരാഗ്. ഇന്ത്യൻ മിലിട്ടറിയിലെ കോച്ച് ആകുക എന്നതാണ് അനുരാഗിന്റെ ലക്ഷ്യം. ഒക്ടോബറിൽ നടക്കുന്ന വേൾഡ് കപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കാൻ ഒരുങ്ങുകയാണ് അനുരാഗ്.
















Comments