കുട്ടികളുടെ കുറുമ്പും നിഷ്‌കളങ്കതയും സമൂഹമാദ്ധ്യമങ്ങളിൽ വളരെപ്പെട്ടെന്നാണ് വൈറലാകാറുള്ളത്. അത്തരത്തിൽ ഒരു കുട്ടിക്കുറുമ്പന്റെ ടൈംടേബിളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. ടൈം ടേബിൾ ഫോർ മീ എന്ന തലക്കെട്ടോടെയുള്ള വിശദമായ ഒരു ടൈംടേബിളാണിത്. ആറ് വയസുകാരന്റെ വിശദമായ ടൈംടേബിളാണ് ഇപ്പോൾ എല്ലാവരെയും ചിരിപ്പിച്ചിരിക്കുന്നത്. രാവിലെ ഒമ്പത് മണിയ്‌ക്ക് എണീയ്‌ക്കുന്നത് മുതൽ രാത്രി ഒമ്പത് മണിയ്‌ക്ക് ഉറങ്ങുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും ടൈംടേബിൾ രൂപത്തിൽ സൂക്ഷിക്കുകയാണ് ഈ കൊച്ചുമിടുക്കൻ.
സാധാരണ ടൈംടേബിളിൽ നിന്നും തികച്ചും വ്യത്യസ്തമായ കാര്യങ്ങളാണ് ഇതിൽ കൊടുത്തിട്ടുള്ളത്. അത് തന്നെയാണ് ആളുകളുടെ ശ്രദ്ധ ഇതിൽ ആകർഷിക്കുന്നതിനുള്ള പ്രധാന കാരണവും. ഇതിൽ പഠിക്കുന്നതിനായി കുട്ടി മാറ്റി വെച്ചിരിക്കുന്ന സമയം പതിനഞ്ച് മിനിറ്റ് മാത്രമാണ്. ഭക്ഷണം കഴിക്കുന്നതിനായി അര മണിക്കൂറും മാറ്റി വെച്ചിട്ടുണ്ട്. എന്നാൽ കൗതുകമുണർത്തുന്നത് മറ്റ് ടൈംടേബിളിൽ നിന്ന് വ്യത്യസ്തമായി ഇതിൽ ഫൈറ്റിംഗ് ടൈമും ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്ന് മണിക്കൂറാണ് ഇതിന് വേണ്ടി കുട്ടി മാറ്റി വെച്ചിരിക്കുന്നത്. ഇതിന് പുറമേ ജ്യൂസ് കുടിക്കുന്നതിനും ചീസ് കഴിക്കുന്നതിനും അബ്ബയ്‌ക്കൊപ്പം മാമ്പഴം കഴിക്കുന്നതിനും ചുവന്ന കാറ് കൊണ്ട് കളിക്കുന്നതിനും ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് കൃത്യമായി സമയം നൽകിയിട്ടുണ്ട്.
ഇതിലെ പഠന സമയം പതിനഞ്ച് മിനിട്ടും ഫൈറ്റിംഗ് ടൈം മൂന്ന് മണിക്കൂറുമായി തയ്യാറാക്കിയ കുട്ടിയുടെ കുസൃതിയാണ് ആളുകളെ ചിരിപ്പിച്ചത്. രണ്ട് കാറും ഒരു മരവും വരച്ചാണ് ടൈംടേബിൾ പൂർത്തിയ്‌ക്കിയിരിക്കുന്നത്. ലൈബ എന്ന അക്കൗണ്ടിലൂടെയാണ് ഇത് പങ്കുവെച്ചിരിക്കുന്നത്. ‘എന്റെ ആറ് വയസുള്ള കസിൻ തയ്യാറാക്കിയ ടൈംടേബിൾ, പഠന സമയം വെറും 15 മിനിറ്റ്’ എന്ന അടിക്കുറിപ്പോട് കൂടിയാണ് ടൈംടേബിൾ പങ്കുവെച്ചിരിക്കുന്നത്. വളരെപെട്ടന്നാണ് ഇത് വൈറലായത്. നിരവധി ആളുകളാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്.
















Comments