ആലപ്പുഴ: മുൻ എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിന്റെ വ്യജ സർട്ടിഫിക്കറ്റ് നിർമ്മിക്കാൻ അബിൻ സി രാജ് ആദ്യം സമീപിച്ചത് ഓറിയോണിന്റെ തിരുവനന്തപുരം ശാഖയിൽ. കൊറോണ കാലത്തായിരുന്നു അബിൻ തിരുവനന്തപുരത്തെ ശാഖയിൽ എത്തിയത്. എന്നാൽ അതേ സമയം ശാഖ പൂട്ടിയതോടെയാണ് കൊച്ചി ശാഖയെ സമീപിച്ചത്. എന്നാൽ സർട്ടിഫിക്കറ്റ് നിർമ്മിച്ചത് എംകോം പ്രവേശനത്തിന് വേണ്ടിയായിരുന്നില്ല. എസ്എഫ്‌ഐ ഭാരവാഹിത്വം നഷ്ടപ്പെടാതിരിക്കാൻ ആയിരുന്നു സർട്ടിഫിക്കറ്റ് നിർമ്മിച്ചത്.
വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച ഓറിയോൺ ഏജൻസിക്കെതിരെ നിരവധി കേസുകളാണ് നിലനിൽക്കുന്നത്. എന്നാൽ വിസ തട്ടിപ്പ് കേസിനെ തുടർന്ന് 2022 ഓറിയോൺ ഏജൻസി പൂട്ടുകയായിരുന്നു. ഓറിയോൺ വ്യജ സർട്ടിഫിക്കറ്റുകൾ അച്ചടിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്തലാണ് അന്വേഷണ സംഘത്തിന്റെ അടുത്ത ലക്ഷ്യം.
അതേസമയം വ്യാജസർട്ടിഫിക്കറ്റ് കേസിൽ പ്രതി നിഖിൽ തോമസിന് കേരള സർവ്വകലാശാല ആജീവനാന്ത വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. സർവകലാശാല സിൻഡിക്കേറ്റിന്റെതാണ് തീരുമാനം. സർവകലാശാല നിലപാട് അറിയിക്കുന്നതിനായി കായംകുളം എംഎസ്എം കോളേജ് അധികാരികളെ വിളിച്ചു വരുത്തും. രജിസ്ട്രാറും പരീക്ഷ കൺട്രോളരും അടങ്ങുന്ന സമിതി ഹിയറിംഗ് നടത്തും. സർട്ടിഫിക്കറ്റ് പരിശോധനയ്‌ക്ക് പ്രത്യേക സെൽ രൂപീകരിക്കും. ഒപ്പം നിഖിൽ തോമസ് സമർപ്പിച്ചിരുന്ന സർട്ടിഫിക്കറ്റുകളും പരിശോധിക്കും.
Comments