ഡെറാഡൂൺ: കാൻവാർ യാത്രയോടനുബന്ധിച്ച് ജലാഭിഷേകത്തിനായി ഗംഗാജലം ശേഖരിക്കാൻ ഗംഗോത്രിയിലും ഗോമുഖിലും തീർത്ഥാടകരുടെ ജനപ്രവാഹം. കഴിഞ്ഞ നാല് ദിവസത്തിൽ ഗംഗാനദിയിൽ നിന്ന് ജലം ശേഖരിക്കുന്നതിനായി പതിനായിരക്കണക്കിന് തീർത്ഥാടകരാണ് എത്തുന്നത്. കാൻവാർ യാത്രയുടെ പശ്ചാത്തലത്തിൽ ഉത്തരകാശിയിലെ വിവിധ സ്ഥലത്ത് പോലീസ് കർശന സുരക്ഷയൊരുക്കിയിട്ടുണ്ട്. ഹരിദ്വാർ മുതൽ ഉത്തർപ്രദേശിന്റെ അതിർത്തിയോട് ചേർന്നുള്ള ഗുരുകുൽ വരെ കാൻവാർ യാത്ര സുഗമമാക്കുന്നതിന് ഇടനാഴി നിർമ്മിക്കും.
കാൻവാർ യാത്ര തീർത്ഥാടകർക്കുള്ള വാർഷിക തീർത്ഥാടനമാണ്. ഉത്തരാഖണ്ഡിലെ ഹരിദ്വാർ, ഗൗമുഖ്, ഗംഗോത്രി തുടങ്ങിയ സ്ഥലങ്ങളാണ് തീർത്ഥാടകർ സന്ദർശിക്കുന്നത്. ഉത്തരാഖണ്ഡിലും ബീഹാറിലെ സുൽത്താൻഗഞ്ചിലേക്കും ഗംഗാജലം കൊണ്ടുവരികയും പ്രാർത്ഥന നടത്തുകയും ചെയ്യും. ദശലക്ഷക്കണക്കിന് തീർത്ഥാടകരാണ് ഗംഗാനദിയിൽ നിന്ന് പുണ്യജലം ശേഖരിച്ച് പുര മഹാദേവ ക്ഷേത്രം, ഔഘർനാഥ്, കാശി വിശ്വനാഥ് തുടങ്ങിയ പ്രത്യേക ക്ഷേത്രങ്ങളിൽ പൂജ നടത്തുന്നത്.
















Comments