ഡൽഹി; യൂണിഫോം സിവിൽ കോഡിനെ തത്വത്തിൽ പിന്തുണച്ച് ആംആദ്മി രംഗത്തെത്തി. എഎപി സംഘടനാ ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ സന്ദീപ് പഥക്കാണ് നിലപാട് വ്യക്തമാക്കിയത്.’ആർട്ടിക്കിൾ 44-ലും രാജ്യത്ത് യുസിസി വിഷയം എല്ലാ മതങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നതിനാൽ, എല്ലാ മതനേതാക്കളുമായും രാഷ്‌ട്രീയ പാർട്ടികളുമായും സംഘടനകളുമായും വിപുലമായ കൂടിയാലോചനകൾ നടത്തുകയും ഒരു സമവായം കെട്ടിപ്പടുക്കുകയും വേണം.
ചില തീരുമാനങ്ങൾ മാറ്റാൻ കഴിയില്ല, ചില കാര്യങ്ങൾ രാജ്യത്തിന് അടിസ്ഥാനപരമാണ്. ഇത്തരം കാര്യങ്ങളിൽ സ്വേച്ഛാധിപത്യ തീരുമാനങ്ങൾ എടുക്കാൻ കഴിയില്ല,’- എഎപി ദേശീയ ജനറൽ സെക്രട്ടറി പഥക് പറഞ്ഞു.
രാജ്യത്ത് ജനങ്ങൾക്കായി പ്രത്യേക നിയമങ്ങൾ ഉണ്ടാകില്ലെന്നും പൗരന്മാർക്ക് യൂണിഫോം സിവിൽ കോഡ് ഉറപ്പാക്കാൻ ഭരണഘടന ബാധ്യസ്ഥരാണെന്നു മദ്ധ്യപ്രദേശിലെ ബിജെപി ബൂത്ത് തല പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിന് പിന്നാലെയാണ് എഎപിയിൽ നിന്നുള്ള പ്രതികരണം. യുസിസി വിഷയത്തിൽ മുസ്ലീങ്ങളുടെ ക്ഷേമം ശ്രദ്ധിക്കാതെ അവരെ പ്രകോപിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
















Comments