സിനിമാ പ്രേമികൾ ഏറെ കാത്തിക്കുന്ന ചിത്രമാണ് ദുൽഖർ സൽമാൻ നായകനാകുന്ന കിംഗ് ഓഫ് കൊത്ത. കിംഗ് മേക്കർ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം ദുൽഖർ സൽമാന്റെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്. സിനിമയുടെ അപ്‌ഡേറ്റുകൾക്ക് വേണ്ടി ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. അടുത്തിടെ ഇറങ്ങിയ മോഷൻപോസ്റ്ററിന് വലിയ സ്വീകരണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ, സിനിമയുടെ ടീസർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ആരാധകരെ ആവേശം കൊള്ളിക്കുന്ന ടീസറാണ് പുറത്തു വന്നിരിക്കുന്നത്. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. മലയാളം ടീസർ മമ്മൂട്ടിയും തമിഴ്- ചിമ്പുവും തെലുങ്ക് ടീസർ മഹേഷ് ബാബുവുമാണ് റിലീസ് ചെയ്തിരിക്കുന്നത്.
വൻ ബജറ്റിൽ ഒരുക്കിയിരിക്കുന്ന സിനിമ വേഫെറർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിക്കുന്നത്. ഷാൻ റഹ്മാനും ജേക്സ് ബിജോയും ചേർന്നാണ് ഗാനങ്ങൾ ഒരുക്കുന്നത്. പ്രസന്ന, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, വട ചെന്നൈ ശരൺ, അനിഖ സുരേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം-നിമീഷ് രവി, തിരക്കഥ-അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റിംഗ്- ശ്യാം ശശിധരൻ, ആക്ഷൻ-രാജശേഖർ, മേക്കപ്പ് -റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം- പ്രവീൺ വർമ്മ, സ്റ്റിൽ- ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ- ദീപക് പരമേശ്വരൻ, മ്യൂസിക്- സോണി മ്യൂസിക്, വിതരണം- വേഫേറെർ ഫിലിംസ്, പി.ആർ.ഒ- പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം 2023 ആഗസ്റ്റിൽ റിലീസ് ചെയ്യും.
















Comments