ബോസ്റ്റൺ: ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായി പോയ യാത്രയ്‌ക്കിടെ തകർന്ന ടൈറ്റൻ സമു്ദര പേടകത്തിന്റെ അവശിഷ്ടങ്ങൾ കരയ്‌ക്കെത്തിച്ചു. അപകടത്തിന് പിന്നാലെ രക്ഷാദൗത്യത്തിനായി അഞ്ച് ദിവസം നീണ്ട തിരച്ചിൽ നടത്തിയിരുന്നു. ഇതിനൊടുവിൽ കണ്ടെത്തിയ അവശിഷ്ടങ്ങളാണ് തീരത്തേയ്‌ക്ക് എത്തിച്ചത്.
അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെ ടൈറ്റനിൽ സഞ്ചരിച്ചിരുന്ന അഞ്ച് പേരും മരിച്ചെന്ന് കണക്കാക്കാമെന്ന് യുഎസ് കോസ്റ്റ് ഗാർഡ് അറിയിച്ചിരുന്നു. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കിടക്കുന്ന സ്ഥലത്ത് നിന്‌നും 1,600 അടി മാത്രം അകലെയായിരുന്നു ടൈറ്റന്റെ അവശിഷ്ടങ്ങൾ കിടന്നിരുന്നത് എന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
ജൂൺ 18-ന് നടന്ന അപകടത്തെക്കുറിച്ച് യുഎസ്, കാനഡ, ഫ്രാൻസ്, യുകെ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. അന്തിമ റിപ്പോർട്ട് ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന് സമർപ്പിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.
















Comments