കണ്ണൂർ: കൈതോലപ്പായയിൽ പൊതിഞ്ഞുകൊണ്ടുപോയ രണ്ടരകോടിയോളം രൂപ സി.പി.എം ഉന്നത നേതാവ് കൈപറ്റിയെന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ.ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി.ശക്തിധരൻ ഫേസ്ബുക്കിലൂടെ ഉന്നയിച്ച ആരോപണങ്ങളാണ് കൺവീനർ തള്ളിയത്. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ് ആരോപണങ്ങൾ. കോൺഗ്രസ് ഇത് പ്രചരിപ്പിക്കുന്നത് നേതാക്കൾക്കെതിരായ കുറ്റങ്ങൾ മറച്ചുവെക്കാനാണ്.അഴിമതി ആരോപങ്ങങ്ങളെ ഇതുകൊണ്ട് മായ്ച്ചു കളയാൻ ആകില്ലെന്നും ജയരാജൻ തള്ളി.
പത്തിരുപത് വർഷം മുമ്പ് നടന്നുവെന്ന് ആരോപിക്കുന്ന സംഭവത്തെക്കുറിച്ച് ഇപ്പോൾ വെളിപ്പെടുത്തുന്നത് എന്തിനെന്നറിയില്ല. മാത്രമല്ല ഒരു നേതാവ് എന്നുമാത്രമാണ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നതെന്നും ഇപിജയരാജൻ പറഞ്ഞു.തനിക്ക് എതിരെ ആരോപണം ഉണ്ടായപ്പോൾ സ്ഥാനത്ത്് നിന്ന് മാറി.നിരപരാധിത്തം തെളിയിച്ച് തിരിച്ചു വന്നു.അത് സ്വീകരിക്കാൻ കോൺഗ്രസിന് ധൈര്യം ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
കെ സുധാകരൻ കെപിസിസി അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് മാറി നിന്ന് അന്വേഷണം നേരിടണം.സുധാകരൻ ചെയ്തത് ഗുരുതര കുറ്റങ്ങളാണ്.അത് മറച്ചു പിടിക്കാൻ ആകില്ല.സോണിയയും രാഹുലും ഇതിനെ ന്യായീകരിച്ചാൽ അവരുടെ മതിപ്പ് പോകും.ആരോപണ വിധേയർ ഡൽഹിയിൽ പോയി എഐസിസി സംരക്ഷണീ ഉറപ്പു വരുത്തിയാൽ അവർക്കു കറുത്ത പാടുകൾ ഉണ്ടാകും.നിരപരാധിത്വം കോടതിയിൽ ആണ് തെളിയിക്കേണ്ടതെന്നും ഇപിജയരാജൻ പറഞ്ഞു.
Comments