കൊച്ചി : വാട്സാപ്പിലൂടെ നിരന്തരം അശ്ലീല സന്ദേശം അയച്ച പിഡിപി നേതാവിനെതിരെ പോലീസിൽ പരാതി നൽകി മാദ്ധ്യമപ്രവർത്തക . പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തറിനെതിരെയാണ് പരാതി നൽകിയത്.
നിസാര്‍ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും പുറത്തുവന്നിട്ടുണ്ട്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഇയാള്‍ നിരന്തരം ശല്യം ചെയ്യുകയാണെന്ന് പരാതിയില്‍ പറയുന്നു. ജാമ്യത്തില്‍ ഇളവ് നേടി കേരളത്തിലെത്തിയ മദനിയുടെ ആരോഗ്യവിവരങ്ങള്‍ മാദ്ധ്യമങ്ങളെ അറിയിക്കാന്‍ പിഡിപി ചുമതലപ്പെടുത്തിയ നേതാവാണ് നിസാര്‍ മേത്തര്‍.
മദനിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ഇയാളിൽ നിന്ന് മാദ്ധ്യമപ്രവർത്തക തേടിയിരുന്നു. എന്നാൽ രണ്ട് ദിവസങ്ങൾ കഴിഞ്ഞപ്പോൾ നിസാറിന്റെ രീതി മാറി. രാത്രി വൈകിയും അശ്ലീല സന്ദേശങ്ങൾ അയച്ചു. മാദ്ധ്യമപ്രവർത്തക വിലക്കിയിട്ടും ഇത് തുടർന്നതോടെയാണ് പോലീസിൽ പരാതി നൽകിയത്.
Comments