ന്യൂയോർക്ക്: നൂറ്റാണ്ടിന്റെ പാരമ്പര്യം പേറുന്ന നാഷണൽ ജ്യോഗ്രഫിക് മാഗസിനും അച്ചടി അവസാനിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കമ്പനിയിൽ അവശേഷിപ്പിച്ചിരുന്ന ലേഖകരെയും പിരിച്ചുവിട്ടതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലോകമെമ്പാടുമുള്ള വായനക്കാർക്ക് മുന്നിൽ ശാസ്ത്രം, പരിസ്ഥിതി വിഷയങ്ങളുമായി എത്തുന്ന നാഷണൽ ജ്യോഗ്രഫിക് മാസിക 1888-ലാണ് പ്രസിദ്ധീകരണം ആരംഭിച്ചത്. മാഗസിൻ പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങൾക്കും ആരാധകരേറെയാണ്.
ജോലിപോയ സ്റ്റാഫ് റൈറ്റർമാരുടെ ട്വീറ്റിൽനിന്നും റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ 19 റെറ്റർമാരെയാണ് മാസിക ഇപ്പോൾ പിരിച്ചുവിട്ടിരിക്കുന്നതെന്നാണ് വിവരം.അടുത്തവർഷത്തോടെ നാഷണൽ ജ്യോഗ്രഫിക്, അച്ചടി അവസാനിപ്പിക്കുമെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മാസികയുടെ മാതൃകമ്പനിയായ ഡിസ്നി കൈക്കൊണ്ട ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി മുൻപും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇക്കഴിഞ്ഞ ഒൻപതു മാസത്തിനിടെ ഇത് രണ്ടാംതവണയാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. ഡിജിറ്റൽ പ്രസിദ്ധീകരണങ്ങളുടെ കടന്നുവരവിൽ കഴിഞ്ഞു കുറച്ചുകാലമായി മാസിക വലിയ പ്രതിസന്ധി നേരിട്ടു വരികയായിരുന്നു.
My new National Geographic just arrived, which includes my latest feature—my 16th, and my last as a senior writer.
NatGeo is laying off all of its staff writers.
I’ve been so lucky. I got to work w/incredible journalists and tell important, global stories. It’s been an honor. pic.twitter.com/VOt6KydD5Z
— Craig Welch (@CraigAWelch) June 28, 2023
“>

Today marks the last day for all of National Geographic’s staff writers and many of their brilliant editors.
I’m so proud of all the work I’ve done with these talented people, and know they’ll all land on their feet. But it’s a sad day for journalism… pic.twitter.com/vzBDJwDJxM
— Maya Wei-Haas, Ph.D. (@WeiPoints) June 28, 2023

തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനുള്ള ഇപ്പോഴത്തെ നീക്കം, നാഷണൽ ജ്യോഗ്രഫിക് മാസികയും നിരവധി ഫോട്ടോഗ്രാഫർമാരുമായുള്ള കരാറുകളെയും ബാധിക്കും. നിരവധി മികച്ച ഫോട്ടോഗ്രാഫുകൾ ഈ മാസികയിലൂടെ വായനക്കാരിലേക്ക് എത്തിയിരുന്നു. ഇനി മുതൽ ഫ്രീലാൻസ് എഴുത്തുകാരെ ഉപയോഗപ്പെടുത്തി അവശേഷിക്കുന്ന എഡിറ്റർമാരുടെ സഹായത്തോടെ മാസിക പുറത്തിറക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
Comments